പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭർതൃ വീട്ടിൽ പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി വൈഷ്ണവിയെ(26) മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവ് ദീക്ഷിത് നേ അറസ്റ്റ് ചെയ്തു. വൈഷ്ണവിയെ ഇയാൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ പുലർച്ച വൈഷ്ണവിയെ ശ്രീകൃഷ്ണപുരം കാട്ടുകുളത്തെ ഭർതൃ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയിരുന്നു .ഈ സമയം ഭർത്താവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത് .വിവരം അറിയിച്ചതിനെ തുടർന്ന് വൈഷ്ണവിയുടെ അച്ഛനും അമ്മയും എത്തിയിരുന്നു. തുടർന്നു മങ്ങോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈഷ്ണവി മരിച്ചു. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ പോലീസ് കേസെടുക്കുകയായിരുന്നു. ഇതിനിടെ വൈഷ്ണവിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകം ആണെന്ന് വ്യക്തമായതിനെ തുടർന്ന് ഭർത്താവിനെ ചോദ്യം ചെയ്തപ്പോൾ അയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. വൈഷ്ണവിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയിച്ചതാണ് കൊലപാതകത്തിന് കാരണമായത് എന്നാണ് ഇയാളുടെ മൊഴി
