അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ​മാ​രാ​യി ഒ​രി​ക്ക​ലും സ്ത്രീ​ക​ളെ വ​യ്ക്കാ​റി​ല്ല… കാരണം വെളിപ്പെടുത്തി ജൂഡ് ആന്‍റണി ജോസഫ്

ന്യൂജെൻ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജൂഡ് ആന്‍റണി ജോസഫ്. സംവിധായകൻ മാത്രമല്ല, മികച്ച നടൻ കൂടിയാണ് ജൂഡ്. സോഷ്യൽ മീഡിയകളിൽ മികച്ച ഇടപെടലുകൾ സംവിധായകൻ നടത്താറുമുണ്ട്. ഇപ്പോൾ തന്‍റെ സിനിമകളിൽ കൂടെ ജോലി ചെയ്യുന്ന സ്ത്രീകളെക്കുറിച്ചു പറഞ്ഞത് ഏവരും ശ്രദ്ധിച്ചു.സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ത​മ്മി​ലു​ള്ള ഇ​ട​പെ​ട​ലി​ന് സ​മൂ​ഹം സ്‌​പേ​സ് കൊ​ടു​ക്കു​ന്നു​ണ്ടോ എ​ന്ന​തു വലിയ പ്രശ്നാണെന്ന് ജൂഡ് ആന്‍റണി ജോസഫ്. സ്‌​കൂ​ൾ കാ​ലം മു​ത​ൽ പെ​ൺ​കു​ട്ടി​ക​ളെ​യും ആ​ൺ​കു​ട്ടി​ക​ളെ​യും വെ​വേ​റെ ഇ​രു​ത്തു​ന്ന, സം​സാ​രി​ക്കു​ന്ന​തു പോ​ലും വി​ല​ക്കു​ന്ന സ്‌​കൂ​ളു​ക​ൾ ന​മ്മു​ടെ നാ​ട്ടി​ൽ ഇ​പ്പോ​ഴും ഉ​ണ്ട്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ചെ​ല്ലു​മ്പോ​ൾ ന​മ്മ​ൾ സ്ത്രീ​ക​ളോ​ട് ആ​ദ്യം ഇ​രി​ക്കൂ എ​ന്ന് പ​റ​യു​മ്പോ​ൾ അ​തെ​ന്തി​നാ​ണെ​ന്ന് അ​വ​ർ​ക്ക് മ​ന​സി​ലാ​വി​ല്ല. ന​മ്മ​ൾ അ​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന കൊ​ടു​ക്കു​ന്ന​ത് അ​വ​രെ സം​ബ​ന്ധി​ച്ച് ഇ​ൻ​സ​ൾ​ട്ട് ചെ​യ്യു​ന്ന​ത് പോ​ലെ​യാ​ണ്. ന​മ്മ​ളും അ​വ​രും തു​ല്യ​രാ​ണെ​ന്നാ​ണ് അ​വ​ർ വി​ചാ​രി​ക്കു​ന്ന​ത്. എ​ന്‍റെ സി​നി​മ​ക​ളി​ൽ ഒ​രി​ക്ക​ലും പ്ര​ധാ​ന ക​ഥാ​പാ​ത്രം സ്ത്രീ​യാ​ണോ പു​രു​ഷ​നാ​ണോ എ​ന്ന് ചി​ന്തി​ക്കാ​റി​ല്ല. ക​ഥ ന​ല്ല​താ​ണോ അ​ല്ല​യോ എ​ന്ന് മാ​ത്ര​മാ​ണ് പ​രി​ഗ​ണി​ക്കേ​ണ്ട​ത്. കൂ​ടാ​തെ എ​ന്‍റെ സി​നി​മ​ക​ളി​ലെ മ​റ്റ് ടെ​ക്‌​നി​ക്ക​ൽ മേ​ഖ​ക​ളി​ൽ സ്ത്രീ​ക​ൾ ഉ​ണ്ടെ​ങ്കി​ൽ പോ​ലും എ​ന്‍റെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ​മാ​രാ​യി ഒ​രി​ക്ക​ലും സ്ത്രീ​ക​ളെ വ​യ്ക്കാ​റി​ല്ല. ഞാ​ൻ അ​വ​രോ​ട് ദേ​ഷ്യ​പ്പെട്ടു സംസാരിച്ചാൽ അവർ എങ്ങനെ എടുക്കുമെന്ന ഭീതി എനിക്കുണ്ട്- ജൂ​ഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *