തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നാലെ ഹോംപേജില്‍ പാകിസ്താന് അനുകൂല മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടതായി റിപോര്‍ട്ടുണ്ട്. ടീം ബ്ളാക്ക്ലീറ്റ്സ് ആണ് ഹാക്ക് ചെയ്തതെന്നും പബ്ലിഷ് ചെയ്തു. പൊതുഭരണവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റാണിതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ വെബ്സൈറ്റിന്റെ നിയന്ത്രണം പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം.
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു; പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്
