ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് നമ്മുടെ രാജ്യത്തിൻ്റെ എൺപതാംസ്വാതന്ത്രദിനാഘോഷവും , പുസ്തകപ്രകാശനങ്ങളും മാധ്യമ അവാർഡ് വിതരണവും 2026 ഓഗസ്റ്റ് 15.

ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് നമ്മുടെ രാജ്യത്തിൻ്റെ എൺപതാംസ്വാതന്ത്രദിനാഘോഷവും ,പുസ്തകപ്രകാശനങ്ങളും വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്കുള്ള ഉപഹാര സമർപ്പണവും,
മാധ്യമ അവാർഡ് വിതരണവും 2026ഓഗസ്റ്റ് 15 ( മറ്റന്നാൾ)രാവിലെ 10മണി മുതൽ തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാൾ അടിയോടി – ഹാളിൽ നടക്കും. ഫ്രീഡം ഫിഫ്റ്റി യുടെ പത്താം വാർഷികാഘോഷം കൂടിയാണ് ഇത്‌. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ഉപഹാരവും മാധ്യമ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചവർക്ക് അവാർഡും നൽകും.അയൂബ് ഖാൻ (മംഗളം,) വേണു മുട്ടക്കാട് (മനോരമ )ദീപ സജീവ് (കേരളന്യൂസ്‌ )ജോസി തുമ്പാനത്ത് (സിറ്റി വോയിസ് )ഷാജൻ കാവുങ്കൽ (കേരള കൗമുദി )സതീഷ് കരിം കുളം (ജന്മഭൂമി )രാധാകൃഷ്ണൻ (മാതൃഭൂമി )
നാസർ (സിറാജ് )
രാജേന്ദ്രകുമാർ (ദീപിക )
പ്രദീപ് ചിറക്കൽ (മാതൃഭൂമി )
എ. പി. ജിനൻ (കേരള കൗമുദി ) ദൗലത്ഷാ(പീപ്പിൾ ന്യൂസ്‌) ഇവർക്ക് ആണ് മാധ്യമ പുരസ്‌കാരം.കൂടാതെ ഫ്രീഡം ഫിഫ്റ്റി വനിതാ കൺവീനർ തനൂജതനുവിന്റെ “ഓർമ്മകൾ നൊമ്പരങ്ങൾ “എന്നകഥാ സമാഹാരവും, അഡ്വ.ലത ചുനക്കരയുടെ വെള്ളരിപ്രാവ് കവിതാ സമാഹാരവും ചടങ്ങിൽ വച്ച് പ്രകാശനം ചെയ്യും. ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാം കുമാർ സ്വാഗതം പറയുന്ന യോഗത്തിൽ ജീവാമൃതം ഡോ. ബി. കെ.സിന്ധു നന്ദി പറയും. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി അധ്യക്ഷൻ ആയിരിക്കും. വിശിഷ്ട അതിഥികളായി തിരുവിതാംകൂർരാജ കുടുംബാംഗം പ്രിൻസ് ആദിത്യ വർമ്മ,പന്ന്യൻ രവീന്ദ്രൻ എക്സ്.എം. പി. അഡ്വ.T. ശരത് ചന്ദ്രപ്രസാദ് എക്സ് MLA. സൂര്യ കൃഷ്ണമൂർത്തി. പ്രശസ്ത പിന്നണി ഗായകൻ പന്തളം ബാലൻ.പ്രശസ്തസിനിമാ താരം കൊല്ലം തുളസി. എം. ആർ. ഗോപകുമാർ. ശിവമുരളി. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ. റോബർട്ട്‌ സാം. നൗഷാദ് തോട്ടിൻകര.A. K ഉണ്ണികൃഷ്ണൻ. കവയിത്രി സിന്ധു വാസുദേവൻ. കാഥികൻ പിരപ്പൻകോട് മധു. എന്നിവർ സംസാരിക്കും. രാവിലെ 10മണി മുതൽ 5മണിവരെ നടക്കുന്ന ഈ ചടങ്ങിൽ. കഥാപ്രസംഗം. കവിയരങ്ങ്. മോട്ടിവേഷൻ ക്ലാസ്സ് എന്നിവ ഉണ്ടായിരിക്കും എന്ന് ഫ്രീഡം ഫിഫ്റ്റി ഭാരവാഹികൾ അറിയിച്ചു. ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ ഫ്രീഡം ഫിഫ്റ്റി ചെയർമാൻ
റസൽ സബർമതി, വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *