നബിദിന റാലിയും പൊതു സമ്മേളനവും നടത്തി.

കോവളം :നബിദിന റാലിയും പൊതു സമ്മേളനവും നടത്തി.വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത്തിന് കിഴിലെ അനാവറൂൾ അനാം മദ്രസയുടെ നേതൃത്വത്തിൽ നബി ദിന റാലിയും പൊതു സമ്മേളനവും നടത്തി. മുജീബ് റഹ്മാന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ജമാഅത്ത് സെക്രട്ടറി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.വിഴിഞ്ഞം സഫറുള്ള ഖാൻ മുഖ്യ പ്രഭാഷണം നടത്തി. ചീഫ് ഇമാം അയൂബ് ഫാളിലി ആമുഖ പ്രഭാഷണം നടത്തി.സൈയ്യിദ് അലി ചടങ്ങിന് സ്വാഗതം പറഞ്ഞു.വിവിധ മത്സരങ്ങളിലും പരിക്ഷകളിലും വിജയികളായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *