എസ്ഐആർ നടപടികൾക്കെതിരെ ഇന്ത്യ മുന്നണിയുടെ ഹർജി; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസ്

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഫോം സിക്സുമായി ബന്ധപ്പെട്ട ഹർജികളിലും നോട്ടീസ് അയച്ചു. ജന്തർമന്തർ പ്രതിഷേധ ഇടമല്ലാതെ ആക്കിയ തീരുമാനത്തിനെതിരായ ഹർജികളിൽ കേന്ദ്ര സർക്കാരിനും നോട്ടീസ് നൽകി. ഇന്ത്യ സഖ്യത്തിന്റെ സുപ്രീംകോടതിയിലേക്കുള്ള മാർച്ചിൽ ചീഫ് ജസ്റ്റിന് നീരസം. രാഹുൽ ​ഗാന്ധി അടക്കമുള്ള നേതാക്കൾക്ക് അതിനും നോട്ടീസ് അയച്ചു. സുപ്രീംകോടതി പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാനും നിർദേശം നൽകി.

ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിനെതിരെ നൽകിയ ഹർജിയിൽ പ്രതിഷേധങ്ങൾ അധികാരികൾക്ക് കേൾക്കാൻ കഴിയുന്ന ഇടങ്ങളിലായിരിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ജന്തർ മന്തർ അത്തരം ഒരു ഇടം എന്നും ഹർജിക്കാർ വാദിച്ചു. രാഹുൽ ഗാന്ധിയുടെയും ഇന്ത്യാ സഖ്യ നേതാക്കളുടെയും ഹർജിയിലാണ് കേന്ദ്രത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. തടങ്കൽ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ നിർദ്ദേശം നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.

അതേസമയം സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങളുടെ അനന്തരഫലത്തിന്റെ ഉത്തരവാദിത്വം അതാത് സംഘടനകൾക്കുണ്ടെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. തുടർന്നാണ് ഇന്ത്യാ സഖ്യ നേതാക്കൾക്ക് നോട്ടീസ് അയച്ചത്. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് നടപടിയിൽ വനിത മാധ്യമപ്രവർത്തകർക്കെതിരെ ലൈംഗിക ശാരീരിക അതിക്രമങ്ങൾ വരെ ഉണ്ടായി എന്ന് ഹർജിക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *