തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫിനു നേട്ടം; യുഡിഎഫിന് സീറ്റ് നഷ്ടം, എൻഡിഎയ്ക്ക് ഒരു സീറ്റ്

സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനു നേട്ടം. 18 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചത്. യുഡിഎഫ് 19 സീറ്റുകളിൽ ജയിച്ചു. കഴിഞ്ഞ തവണ 22 സീറ്റുകളാണ് യുഡിഎഫിനുണ്ടായിരുന്നത്. എൻഡിഎ ഒരു സീറ്റിൽ ജയിച്ചു. പൂതൃക്ക പഞ്ചായത്തിൽ എൻഡിഎ മുന്നണിയിലെ ട്വൻ്റി ട്വൻ്റിയാണ് വിജയിച്ചത്.

ആലപ്പുഴയും കൊല്ലവും ഒഴികെ 12 ജില്ലകളിലും ഉപതെരഞ്ഞെടുപ്പ് നടന്നു. വി.ഡി.സതീശൻ്റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പിൽ കണ്ണൂർ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ എൽഡിഎഫും ഇടുക്കി, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ യുഡിഎഫും നേട്ടമുണ്ടാക്കി. രമ്യ ഹരിദാസ്എ ഉൾപ്പെട്ട കയ്യാങ്കളി വിവാദമുണ്ടായ ചിറയിൻകീഴിൽ യുഡിഎഫിനു കനത്ത തിരിച്ചടി. ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിൻ്റെ പരിധിയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചുതെങ്ങ്, മംഗലപുരം വാർഡുകളിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി.

Leave a Reply

Your email address will not be published. Required fields are marked *