ഖാലിദ് പൊവ്വലിന് മെന്റാലിസത്തിൽ അറേബ്യൻ വേൾഡ് റെക്കോർഡ്

കോഴിക്കോട്: മുൻ എ ഇ ഒ കുന്നമംഗലത്തെ മുൻ എ ഇ ഒ യും മുൻ പ്രിൻസിപ്പലുമായ കെ ജെ പോൾ സാറിന്റെ നേതൃത്വത്തിൽ കോഴിക്കോട്ടുള്ള കെ ജെ പി അക്കാദമിയിൽ മെന്റലിസം ട്രെയിനിങ്ങിൽ പങ്കെടുത്ത്
മെന്റലിസം രംഗത്ത് വ്യത്യസ്തമായ പ്രകടനത്തിലൂടെ ഖാലിദ് പൊവ്വലിനു അറേബ്യൻ വേൾഡ് റെക്കോർഡ് അംഗീകാരം.

കെജെപി അക്കാഡ മിയിലെ പഠിതാ ക്കൾക്ക് വേണ്ടി 2026 സെപ്റ്റംബർ 27ന് കോഴിക്കോട് നടന്ന പ്രകടനത്തിനാണ് അറേബ്യൻ വേൾഡ് റെക്കോർഡ്സ് ലഭിച്ചത്.

സീനിയർ പ്രവർത്തകൻ, അധ്യാപകൻ,എഴുത്തുകാരൻ. പരിശീലകൻ,മജീസ്യൻ മെന്റലിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഖാലിദിന്റെ നേട്ടം മെന്റലിസം രംഗത്തെ ശ്രദ്ധേയമായ അംഗീകാരമായി.
ഖാലിദിന്റെ നേതൃത്വത്തിൽ കാസറഗോഡ് പ്രസ്സ് ക്ലബ് ജംഗ്ഷനിൽ ആർട്ട് ഓഫ് മെന്റാലിസം സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. നിരവധി സ്റ്റേജ് പ്രോഗ്രാകളിലും അദ്ദേഹം പെർഫോം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *