ശ്രീനാരായണ ഗുരുദേവൻ്റെ 172-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന ജ്യോതി പര്യടനത്തിന്റെയും ജയന്തി ഘോഷയാത്രയുടെയും സമ്മാനവിതരണം എസ്എൻഡിപി യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു.
ഗുരുസ്മരണയോടെ ആരംഭിച്ച സമ്മേളനത്തിൽ യോഗം ഡയറക്ടർ ശ്രീ പി എസ് ജയരാജ് ആമുഖപ്രസംഗം നടത്തി. യൂണിയൻ കൺവീനർ ശ്രീ ഷൈജു മനക്കപ്പടി സ്വാഗതം ആശംസിച്ചു. യൂണിയൻ ചെയർമാൻ ശ്രീ സി.എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങ് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി ശ്രീ അരയക്കണ്ടി സന്തോഷ് അവർകൾ ഉദ്ഘാടനം നിർവഹിക്കുകയും ജയന്തി ആഘോഷങ്ങളുടെ സമ്മാനവിതരണം നടത്തുകയും ചെയ്തു. ചതയ ഘോഷയാത്ര ഓവറോൾ ഒന്നാം സ്ഥാനത്തിന് നീണ്ടൂർ ശാഖയും രണ്ടാം സ്ഥാനത്തിന് കൈതാരം- കോട്ടുവള്ളി ശാഖയും മൂന്നാം സ്ഥാനത്തിന് കെടാമംഗലം, പറവൂർ ടൗൺ എന്നീ ശാഖകളും അർഹരായി . ദിവ്യജ്യോതി സ്വീകരണം ഓവറോൾ ഒന്നാം സ്ഥാനത്തിന് നീണ്ടൂർ, കരിമ്പാടം എന്നീ ശാഖകളും രണ്ടാം സ്ഥാനത്തിന് മനക്കപ്പടി ശാഖയും മൂന്നാം സ്ഥാനത്തിന് വെസ്റ്റ് മടപ്ലാതുരുത്ത് ശാഖയും അർഹരായി. ചതയ ദിനത്തിൽ യൂണിയന് നഷ്ടപ്പെട്ട പണം അടങ്ങിയ ബാഗ് തിരികെ നൽകിയ ശ്രീ പി പി വിനോദ് കെടാമംഗലത്തിന് സത്യസന്ധതക്കുള്ള പുരസ്കാരം നൽകി ആദരിച്ചു. യോഗം കൗൺസിലർ ശ്രീമതി ഷീബ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ശ്രീ എം പി ബിനു ഗുരുദേവ സന്ദേശവും, യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ ശ്രീ ഡി ബാബു സംഘടനാ സന്ദേശവും നൽകി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കണ്ണൻ കൂട്ടുകാട്, കെ ബി സുഭാഷ്, ടി എം ദിലീപ്, വി പി ഷാജി, വി എൻ നാഗേഷ് വനിതാ സംഘം സെക്രട്ടറി ശ്രീമതി സിന്ധു ദിലീപ്,യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഭിഷേക് കെ എസ്, എംപ്ലോയീസ് ഫോറം പ്രസിഡന്റ് എൻ കെ സജീവ്, പെൻഷൻ ഫോറം പ്രസിഡന്റ് ഇ പി തമ്പി, വൈദികയോഗം സെക്രട്ടറി വിപിൻരാജ് ശാന്തി, സൈബർ സേന ചെയർമാൻ പ്രശാന്ത് കരിമ്പാടം കുമാരിസംഘം സെക്രട്ടറി അതുല്യ മനോജ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
ജയന്തിഘോഷയാത്ര സമ്മാനവിതരണം
