ഐ ആർ എ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവ് ഡോ. രമേഷ് ഭാസിയെ ആദരിച്ചു

കോഴിക്കോട്: ഇന്ത്യൻ റൂമറ്റോളജി അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായ കോഴിക്കോട് ആസ്റ്റർ മിംസ് റൂമറ്റോളജി വിഭാഗം മേധാവി ഡോ. രമേഷ് ഭാസിയെ ആദരിച്ചു. ലോക ആർത്രൈറ്റിസ് ദിനാചരണത്തോടനുബന്ധിച്ച് വാതരോഗത്തെ അതിജീവിച്ചവരുടെ സം​ഗമമായ ചലനം പ്രോ​ഗ്രാമിലാണ് കോഴിക്കോട് ആസ്റ്റർ മിംസ് സിഒഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം ആദരിച്ചത്. വാതരോഗനിർണയത്തിലും ചികിത്സാരംഗത്തും നൽകിവരുന്ന സേവനങ്ങളെ മുൻനിർത്തിയും, വൈദ്യശാസ്ത്ര രംഗത്തെ അർപ്പണബോധമുള്ള സേവനത്തിനുമായുള്ള അംഗീകാരമായാണ് ഡോ. രമേഷ് ഭാസിയെ ഈ വലിയ നേട്ടത്തിന് അർഹനാക്കിയതെന്ന് സി.ഒ.ഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു.
വാതരോഗത്തിൻ്റ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുവെച്ച ഓരോ ചുവടുകൾക്കുള്ള അംഗീകാരമാണിതെന്നും ശരിയായ ചികിത്സയും രോഗികളുടെ ഇച്ഛാശക്തിയും ഒത്തുചേർന്നാൽ വാതരോഗബാധിതർക്ക് പൂർണ്ണ ആത്മവിശ്വാസത്തോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കുമെന്നും ഡോ. രമേഷ് ഭാസി പറഞ്ഞു.

വാതരോഗത്തെ അതിജീവിച്ച നൂറുക്കണക്കിന് രോഗികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത സംഗമത്തിൽ വിവിധ ബോധവൽക്കരണ സെഷനുകളും സംഘടിപ്പിച്ചു. ‘വാതരോഗം: മിഥ്യയും യാഥാർത്ഥ്യവും’ എന്ന വിഷയത്തിൽ ഡോ. ഗായത്രിയും, കൃത്യമായ മരുന്നുപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ.അബു അലക്സും ക്ലാസുകൾ നയിച്ചു. റൂമറ്റോളജിസ്റ്റുകളുമായി രോഗികൾ സംവദിച്ച ചോദ്യോത്തരവേള പുതിയ ദിശാബോധം നൽകുന്നതായി.രോഗബാധിതരുടെ അനുഭവസാക്ഷ്യം മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നതായി .ചടങ്ങിൽ സിഎംഎസ് ഡോ.എബ്രഹാം മാമൻ, ഡോ.പ്രീത രമേശ് തുടങ്ങിയവർ സംബന്ധിച്ചു.

ഫോട്ടോ അടിക്കുറിപ്പ്:
ഇന്ത്യൻ റൂമറ്റോളജി അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായ കോഴിക്കോട് ആസ്റ്റർ മിംസ് റൂമറ്റോളജി വിഭാഗം മേധാവി ഡോ. രമേഷ് ഭാസിയെ ഹോസ്പിറ്റൽ അധികൃതർ ആദരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *