ദോഹ: മുൻ ചിറക്കൽ ഗ്രാമപഞ്ചായത്ത് അംഗവും ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സഞ്ജയ് രവീന്ദ്രൻ്റെ പിതാവുമായ എ.വി.രവീന്ദ്രനെ ഇൻകാസ് ഖത്തർ കണ്ണൂർ ജില്ലാ കമ്മിറ്റി ആദരിച്ചു.
ഇൻകാസ് ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഷമീർ മട്ടന്നൂർ അദ്ദേഹത്തിന് ജില്ലാ കമ്മിറ്റിയുടെ ആദരവ് സമ്മാനിച്ചു. ചടങ്ങിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി നേതാക്കളായ സുരേഷ് കരിയാട്, അഹദ് മുബാറക്, സുബൈർ ആറളം, ശ്രീരാജ് എം.പി, സഞ്ജയ് രവീന്ദ്രൻ, ജില്ലാ കമ്മിറ്റി നേതാക്കളായ പ്രശോഭ് നമ്പ്യാർ, അഭിഷേക് മാവിലായി, ജംനാസ് മാലൂർ, സുനിൽ, ആസിഫ്, മുഹമ്മദ് എടയന്നൂർ, സുലൈമാൻ, റിജീഷ്, ജാബിർ, സിതിൻ, റാസിക്, തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവും ചിറക്കൽ പഞ്ചായത്തിലെ മുൻ ജനപ്രതിനിധിയെന്ന നിലയിലുള്ള സേവനങ്ങളും പരിഗണിച്ചാണ് എ.വി. രവീന്ദ്രനെ ആദരിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ആശംസകളും അഭിനന്ദനങ്ങളും നേർന്നു.
