പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തെ മൂന്ന് വിക്കറ്റിന് തോൽപിച്ച് ബംഗാൾ. ഓപ്പണർ ഇപ്സിത മൊണ്ഡലിന്റെ തകർപ്പൻ ഒറ്റയാൾ പോരാട്ടമാണ് ബംഗാളിന് വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 47.4 ഓവറിൽ 184 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാൾ 48.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.കേരളം: 47.4 ഓവറിൽ 184. ബംഗാൾ: 48.5 ഓവറിൽ 187/7.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ക്യാപ്റ്റൻ വൈഷ്ണയും അനന്യയും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. തുടക്കത്തിൽ തന്നെ ഓപ്പണർ ദിയ ഗിരീഷിനെ (9) നഷ്ടമായ കേരളത്തെ വൈഷ്ണയും അനന്യയും ചേർന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 90 റൺസ് കൂട്ടിച്ചേർത്തു. അനന്യ കെ പ്രദീപ് 51ഉം വൈഷ്ണ എം പി 44 റൺസും നേടി. എന്നാൽ ഇരുവരുമൊരുക്കിയ മികച്ച തുടക്കം മുതലാക്കാൻ മധ്യനിരയ്ക്കായില്ല. നിവേദ്യ മോൾ (17), അലീന എം.പി (14), നജ്ല സി.എം.സി (12), മനസ്വി (10) എന്നിവർ ചെറിയ സ്കോറുകളുമായി മടങ്ങി. തുടർന്നും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ കേരളത്തിന്റെ ഇന്നിങ്സ് 184 റൺസിൽ അവസാനിച്ചു. ബംഗാളിന് വേണ്ടി സുജാത ദേ, പായൽ വഖാരിയ, പിയാലി ഘോഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാളിന്റെ മുൻനിരയെ അതിവേഗം പുറത്താക്കി നിയ നസ്നീനും സൂര്യ സുകുമാറും കേരളത്തിന് പ്രതീക്ഷ നല്കി. 34 റൺസെടുക്കുന്നതിനിടെ ബംഗാളിന് നാല് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ഒരുവശത്ത് ഉറച്ചുനിന്ന ഓപ്പണർ ഇപ്സിത മൊണ്ഡൽ ബംഗാളിൻ്റെ രക്ഷകയായി. ഒരു ഘട്ടത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിൽ തകർച്ചയെ അഭിമുഖീകരിച്ച ബംഗാളിനെ, വാലറ്റക്കാരെ കൂട്ടുപിടിച്ച് ഇപ്സിത നടത്തിയ പോരാട്ടമാണ് വിജയത്തിലേക്ക് നയിച്ചത്. ഏഴാം വിക്കറ്റിൽ രൂപൽ തിവാരിക്കൊപ്പം 42 റൺസാണ് ഇപ്സിത കൂട്ടിച്ചേർത്തത്. രൂപൽ പുറത്തായ ശേഷമെത്തിയ പായൽ വഖാരിയക്കൊപ്പം 63 റൺസ് കൂടി കൂട്ടിച്ചേർത്ത് ഇപ്സിത ടീമിനെ വിജയത്തിലെത്തിച്ചു. 92 റൺസുമായി ഇപ്സിത പുറത്താകാതെ നിന്നപ്പോൾ രൂപൽ തിവാരി 28 റൺസും പായൽ വഖാരിയ 14 റൺസും നേടി. കേരളത്തിന് വേണ്ടി നിയ നസ്നീനും സൂര്യ സുകുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Related Posts
കോട്ടയത്ത് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തെരഞ്ഞെടുപ്പില്‍ കെഎസ്യുവിന് ഉജ്ജ്വല വിജയം
കോട്ടയം: കോട്ടയത്ത് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ആര്‍ഐടി) തെരഞ്ഞെടുപ്പില്‍ കെഎസ്യുവിന് ഉജ്ജ്വല വിജയം. മാഗസിന് എഡിറ്റര്‍ ഒഴികെയുള്ള മറ്റെല്ലാ പോസ്റ്റുകളിലും കെഎസ്യു വിജയിച്ചു.കൗശിക് ആണ് ചെയര്‍പേഴ്സണ്‍.…
പുനർനിർമ്മിച്ച കടവിന്മൂല -കായൽക്കര (KK) റോഡിന്റെഉദ്ഘാടനം10-3-2026 ചൊവ്വാഴ്ച്ച 4 Pm ന്കോവളത്തിന്റെ ജനപ്രിയ MLA ബഹു:അഡ്വ: M വിൻസൻ്റെ നിർവ്വഹിക്കുന്നു Share this… Whatsapp Facebook Twitter…
ഭാരതത്തിന്റെ ഭരണഘടനയുടെ അനന്യതയിൽ അഭിമാനിക്കണം : പി സി തോമസ്
തൃശൂർ: ലോകത്തിലെ മറ്റ് ഭരണഘടനകളോട് തുലനം ചെയ്യുമ്പോൾ നമ്മുടെ ഭരണഘടന ഏറെ ശക്തമാണെന്ന് കേരള കോൺഗ്രസ് വർക്കിങ്ങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി സി തോമസ്…
