
ദോഹ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് ഖത്തർ ഇൻകാസ് കുറ്റ്യാടി നിയോജക മണ്ഡലം ഖത്തർ നാഷണൽ ബ്ലഡ് ഡോണെഷൻ സെന്ററിൽ, ‘രക്തം നൽകൂ ഒരായിരം പുഞ്ചിരികൾ വിടരട്ടെ’ രക്തദാന ക്യാമ്പും പ്ലേറ്റ് ലെറ്റ് ദാന ക്യാമ്പും സംഘടിപ്പിച്ചു. നൂറ് കണക്കിന് ആളുകൾ രക്തം ദാനം ചെയ്യുകയും പ്ലേറ്റ് ലെറ്റ് ദാനം ചെയ്യുകയും ചെയ്തു.
ഖത്തർ ഇൻകാസ് കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം പുത്തൻ പുരയിലും ജനറൽ സെക്രട്ടറി ഷൈജിത് വി.പി, മറ്റ് ഭാരവാഹികളായ മുഹമ്മദ് കൈതക്കൽ, മർസൂഖ്, ഷംസീർ കാവിൽ, അബ്ദു, ഷൈജേഷ്, സമീർ കെ.എം., ജയ്സൽ, മഷ്ഹൂദ്, സിദ്ദിഖ് കണ്ണോത്ത്, അസ്മൽ, അനീഷ് ചെമ്മാണി, ഫിൽസർ, സുരേഷ് സി. കെ., ആരിഫ് കമ്മന, ഷാഹിദ്, നിസാർ കുടിയാളകണ്ടിയിൽ, പവിത്രൻ, റബാഹ് നേതൃത്വത്തിൽ നടന്ന ക്യാമ്പ് ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ഇൻകാസ് നേതാക്കളായ ബോബൻ,കെ.കെ.ഉസ്മാൻ, ആഷിഖ് അഹ്മദ്,അബ്ബാസ് സിവി,വിപിൻ മേപ്പയ്യൂർ,ഹരീഷ് കുമാർ, ഷാഹിദ് വി.പി, സിദ്ദിഖ് സി.ടി,സുബൈർ സി.എച്ച് മുനവ്വർ, സുധീർ, ലോക കേരള സഭ മെമ്പർ അബ്ദുറൗഫ് കൊണ്ടോട്ടി എന്നിവർ ക്യാമ്പ് സന്ദർഷിച്ചു. ഹമദ് മെഡിക്കൽ കോർപറേഷൻ സർട്ടിഫിക്കറ്റ് നൽകി ഖത്തർ ഇൻകാസ് കുറ്റ്യാടി നിയോജക മണ്ഡലത്തെ പ്രത്യേകം അഭിനന്ദിച്ചു. ഭാരവാഹികൾ സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി.
