ദോഹ: ഖത്തർ ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നസീം മെഡിക്കൽ സെന്ററിന്റെ സഹകരണത്തിൽ വിപുലമായ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻകാസ് പാലക്കാട് ജില്ലാ യൂത്ത് വിംഗ് നടത്തുന്ന മെഡിക്കൽ ക്യാമ്പ് ജൂൺ 12 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ആരംഭിക്കും.പ്രവാസി സമൂഹത്തിനും പൊതുജനങ്ങൾക്കും ആരോഗ്യപരിപാലന സേവനങ്ങൾ കൂടുതൽ സുലഭമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനത്തോടൊപ്പം ബ്ലഡ് ടെസ്റ്റ്, കണ്ണ് പരിശോധന, ദന്തപരിശോധന, ജനറൽ മെഡിസിൻ (ജി.പി.) കൺസൾട്ടേഷൻ ഉൾപ്പെടെ നിരവധി ആരോഗ്യ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാകും.ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സാ നിർദേശങ്ങൾ ലഭ്യമാക്കുന്നതിനും ഈ ക്യാമ്പ് സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു. സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ മെഡിക്കൽ ക്യാമ്പിൽ പരമാവധി ആളുകൾ പങ്കെടുത്ത് പ്രയോജനപ്പെടുത്തണമെന്ന് ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു .മെഡിക്കൽ രംഗത്തെ പ്രമുഖ സ്ഥാപനമായ നസീം മെഡിക്കൽ സെന്ററിന്റെ വിദഗ്ധ സേവനങ്ങളും ഇൻകാസ് പാലക്കാട് യൂത്ത് വിംഗിന്റെ സജീവ നേതൃത്വവും ക്യാമ്പിന്റെ വിജയത്തിന് കരുത്തേകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാ പ്രവാസി സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തി മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത് ആരോഗ്യപരിശോധന നടത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ ബുക്കിംഗ് നടത്തുകയോ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ(77624367,66476336) ബന്ധപ്പെടാവുന്നതാണ്.
ഖത്തർ ഇൻകാസ് പാലക്കാട് ജില്ലാ യൂത്ത് വിംഗ് കമ്മിറ്റിയും നസീം മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് ജൂൺ 12 വെള്ളിയാഴ്ച്ച
