കൊട്ടാരക്കര മേലില ഈസ്റ്റ് ഏഴാം വാർഡിൽ പ്രവർത്തിക്കുന്ന അവിയോട്ട് മുകൾ അംഗൻവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി അടിത്തറ പാകുന്നു. നിലവിലെ കെട്ടിടത്തിന്റെ സ്ഥലപരിമിതിയും, കുട്ടികളെ കൊണ്ടുവരാനും തിരിച്ചുകൊണ്ടുപോകാനുമുള്ള ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് പുതിയ കെട്ടിട നിർമ്മാണ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.ഈ മഹത്തരമായ പദ്ധതിക്ക് അത്യാവശ്യമായ ഭൂമി, മേലില പാറവിള വീട്ടിൽ പരേതനായ മുൻ തഹസീൽദാർ ജോർജ് സാറിന്റെ സ്മരണാർത്ഥം, മകനും ഏഷ്യാനെറ്റ് പ്രോഗ്രാംസ് വൈസ് പ്രസിഡന്റുമായ ബൈജു ജി. മേലില (ബിജു ജോർജ്) ആണ് അംഗൻവാടിക്കാവശ്യമായ ഭൂമി വാങ്ങി ദാനം ചെയ്തിരിക്കുന്നത്.അവിയോട്ട് മുകളിൽ റോഡ് സൈഡിലുള്ള നാലു സെന്റ് സ്ഥലം ഈ സാമൂഹിക ദൗത്യത്തിനായി അദ്ദേഹം സ്വന്തമായി വാങ്ങി സർക്കാർ വക അംഗൻവാടിക്ക് സമർപ്പിച്ചു.പ്രാദേശികമായി കുട്ടികൾക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ പഠന-വികസന അന്തരീക്ഷം ഒരുക്കാനുള്ള ഈ ശ്രമം പ്രദേശവാസികൾ ഹൃദയപൂർവ്വം സ്വാഗതം ചെയ്തു.ജോർജ് സാറിന്റെ സ്മരണയ്ക്ക് യഥാർത്ഥ അർത്ഥം നൽകുന്ന ഈ ദാനനിർഭരമായ പ്രവൃത്തി മേലിലയുടെ സാമൂഹ്യബോധത്തിന്റെ ഉദാത്ത ഉദാഹരണമായി മാറുന്നു.നാട്ടുകാർ ബൈജു ജി. മേലിലയ്ക്കും കുടുംബത്തിനും ആത്മാർത്ഥമായ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.
മേലില അവിയോട്ട് മുകൾ അംഗൻവാടിക്ക് പുതിയ കെട്ടിടം; ജോർജ് സാറിന്റെ സ്മരണയിൽ ഭൂമി ദാനം
