തിരുവനന്തപുരം: ദേശീയമലയാളവേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന സലിൽ ചൗധരി ജന്മശതാബ്ദിയും, സത്യൻ – വാണി ജയറാം ജന്മദിവാർഷിക അനുസ്മരണവും, ഗാനമേളയും സെക്രട്ടറിയേറ്റിനു സമീപമുള്ള പദ്മാകഫേ ഓഡിറ്റോറിയത്തിൽ നാളെ നടക്കും. ദേശീയ പ്രസിഡന്റ് അഡ്വ.ഫസീഹ റഹീമിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ചലച്ചിത്ര സീരിയൽ താരം മായാ വിശ്വനാഥ് അനുസ്മരണ സമ്മേളനവും, പിന്നണിഗായകൻ അലോഷ്യസ് പെരേര സംഗീതസന്ധ്യയും ഉദ്ഘാടനം ചെയ്യും. സലിൽ ചൗധരി – സത്യൻ – വാണിജയറാം എന്നിവരുടെ ഗാനങ്ങൾ ഉൾപ്പെടുത്തി ചലച്ചിത്ര പിന്നണിഗായകരായ അലോഷ്യസ് പെരേരയും രാധികാനായരും നയിക്കുന്ന ഗാനമേളയിൽ അൻപതോളം ഗായകർ പങ്കെടുക്കും. കെ ഡി ഒ ചെയർമാൻ നൗഷാദ് തോട്ടുംകര മുഖ്യപ്രഭാഷണവും, കവിയും നാടകകൃത്തുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഫിലിം പി ആർ ഓ അജയ് തുണ്ടത്തിൽ, കവയത്രി സിന്ധു വാസുദേവൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും. ചലച്ചിത്ര സംവിധായകൻ ജോളിമസ്, സംഗീതസംവിധായകൻ അനിൽ ബാലകൃഷ്ണൻ, ദേശീയമലയാളവേദി ചെയർമാൻ പനച്ചമൂട് ഷാജഹാൻ, സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ, വർക്കിംഗ് പ്രസിഡണ്ടുമാരായ സോണിജോൺ, സതീഷ് കുമാർ, ചീഫ് കോർഡിനേറ്റർ സുലൈമാൻ തുടങ്ങിയവർ സംസാരിക്കും. വനിതാ വിഭാഗം കൺവീനർ യാസ്മിൻ സ്വാഗതവും, വനിതാ വിഭാഗം പ്രസിഡന്റ് ശോഭകുമാർ കൃതജ്ഞതയും പറയും.
Related Posts
നാളെ നടത്താനിരുന്ന ഹയർ സെക്കന്ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: രണ്ടാം പാദ വാർഷിക പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന ഹയർ സെക്കന്ററി ഹിന്ദി പരീക്ഷ മാറ്റി വെച്ചു.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കന്ററി പരീക്ഷാ വിഭാഗം ആണ്…
സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി
കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിൻ്റെ പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് ഫോൺ കണ്ടെത്തിയത്.10-ാം നമ്പർ സെല്ലിൻ്റെ മുന്നിൽ കല്ലിനടിയിൽ ഒളിപ്പിച്ച…
ശബരിമലയിലെ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി
പത്തനംതിട്ട: 2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപയാണ്. കഴിഞ്ഞ സീസണിൽ…
