തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ നൃത്ത അധ്യാപികയായ മലപ്പുറം സ്വദേശിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വേങ്ങര ചേറൂർ സ്വദേശി ധനലക്ഷ്മി (56)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തേഞ്ഞിപ്പലം സ്വദേശിയായ വിജീഷ് (41) പൊലീസിന് മുന്നിൽ കീഴടങ്ങി. ബുധൻ രാവിലെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെത്തി വിജീഷ് കൊലപാതകവിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ചെറുതുരുത്തി പൊലീസ് സ്റ്റേഷന് സമീപത്തെ ഹന്ന റസിഡൻസിയിൽ ധനലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തി.
നൃത്ത അധ്യാപികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
