പി.വി. പൗലോസ് മാസ്റ്റർ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയും മാധ്യമശ്രീപുരസ്കാരങ്ങൾ സെബി മാളിയേക്കലും എ. ജീവൻ കുമാറും ഏറ്റ് വാങ്ങി

ഇരിങ്ങാലക്കുട:പൊതുപ്രവർത്തകനും ദീർഘകാലം വെള്ളിക്കുളങ്ങര സഹകരണ ബാങ്കിന്റെ പ്രസിഡന്റുമായിരുന്ന പി.വി. പൗലോസ് മാസ്റ്ററുടെ പേരിൽ സ്മൃ‌തിസമിതിയും ഇക്കണോമിക്സ്, കോമേഴ്സ് മാനേജ്മെന്റ് നെറ്റ് വർക്കും സംയുക്തമായി ഏർപ്പെടുത്തിയ 2025 -26 വർഷത്തെ അവാർഡുകൾ വിതരണം ചെയതു. സാമൂഹ്യശ്രീ അവാർഡ് ‘ ഓപ്പറേഷൻ തൂഫാൻ ‘ പദ്ധതിയുടെ സ്രഷ്ടാവായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഏറ്റ് വാങ്ങി.അവാർഡ് തുകയായ 40001 രൂപരൂപ സ്വന്തം മണ്ഡലമായ ഹ രിപ്പാട്ട് മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന കു ട്ടികൾക്കു വേണ്ടി താൻ നടത്തുന്ന സബർമതി സ്‌കൂളിനു നൽകുമെന്ന് സെന്റ് ജോസഫ് കോളജിൽ നടന്ന പി.വി.പൗലോസ് മാസ്റ്റർ അനുസ്മരണചടങ്ങ് ഉൽഘാടനം ചെയ്ത്മന്ത്രി ചെന്നിത്തല പറഞ്ഞു. മാധ്യമശ്രീ പുരസ്ക‌ാരം ദീപി ക സീനിയർ സബ് എഡിറ്റർ സെബി മാളിയേക്കൽ, മലയാള മനോരമ കോ-ഓർഡിനേ റ്റിംഗ് എഡിറ്റർ എ. ജീവൻകു മാർ എന്നിവർക്ക് മന്ത്രി സമ്മാ നിച്ചു.തോമസ് ഉണ്ണിയാടൻ എം എൽ എ അധ്യക്ഷനായിരുന്നു. ബിഷപ് മാർ പോളി കണ്ണൂക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തി.നഗരസഭ ചെയർമാൻ എം. പി. ജാക്സൺ, സ്മൃതി സമി തി പ്രസിഡന്റ് ഡോ. ജസ്റ്റിൻ പോൾ അവിട്ടപ്പിള്ളി, ജനറൽ സെക്രട്ടറി പ്രഫ. സന്തോഷ് പോൾ, സെന്റ് ജോസഫ്സ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബ്ലെസി, ക്രൈസ്റ്റ് കോ ളജ് മാനേജർ ഫാ. ജോയ് പീ ണിക്കപ്പറമ്പിൽ എന്നിവർ പ്ര സംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *