ഗുരുവായൂർ: കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് ഗുരുവായൂർ സബ് ഡിപ്പോയിൽ ആവേശോജ്ജ്വല തുടക്കം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല പ്രഖ്യാപനത്തിന് പിന്നാലെയാണ് ഗുരുവായൂരിലും പദ്ധതിക്ക് പച്ചക്കൊടി ഉയർന്നത്. ഡിപ്പോയിൽ നടന്ന പ്രത്യേക ചടങ്ങിൽ നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട് ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.ഗുരുവായൂരിൽ നിന്നും പാലക്കാട്ടേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിലെ വനിതാ യാത്രക്കാരെ മധുരവും ‘സീറോ വാല്യൂ’ ടിക്കറ്റും നൽകിയാണ് അധികൃതർ സ്വീകരിച്ചത്. ഡിപ്പോയിൽ നടന്ന ചടങ്ങുകൾക്ക് സുപ്രധ്യ ജി. നായർ നേതൃത്വം നൽകി. ഗോപപ്രതാപൻ, കെ.പി. ഉദയൻ, ഒ. കെ. മണികണ്ഠൻ, സൂരജ്, പ്രിയ രാജേന്ദ്രൻ, ഷാനവാസ് തിരുവത്ര, അരവിന്ദൻ പല്ലത്ത്, രവികുമാർ, കെ പി എ റഷീദ്, ഗോകുൽ ഗുരുവായൂർ തുടങ്ങിയവർ സംസാരിച്ചു.
’പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് ഗുരുവായൂരിൽ തുടക്കമായി
