മാധ്യമ പ്രവർത്തകൻ സുരേഷ് ഇ. നായർ ട്രെയിൻ തട്ടി മരിച്ചു…

മുതിർന്ന മാധ്യമ പ്രവർത്തകനും എടപ്പാൾ പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ. നായർ (50) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി എട്ടരയോടെ തിരുനാവായ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം.

കണ്ണൂർ–യശ്വന്ത്പുർ ട്രെയിൻ കടന്നുപോയതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. തിരൂർ പൊലീസും റെയിൽവേ പൊലീസും നാട്ടുകാരും ടി.ഡി.ആർ.എഫ് താനൂർ, തിരൂർ യൂണിറ്റ് വളണ്ടിയർമാരും ചേർന്ന് മൃതദേഹം തിരൂർ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മാതൃഭൂമി ദിനപത്രത്തിന്റെ കുറ്റിപ്പുറം ലേഖകനായി പ്രവർത്തിച്ചുവരികയായിരുന്നു സുരേഷ്. മാധ്യമ പ്രവർത്തനത്തിന് പുറമെ പോസ്റ്റൽ ജീവനക്കാരനായും കാറ്ററിങ് സംഘടനയുടെ സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു.
മയൂര കാറ്ററിംഗ് സർവീസ് ഉടമകൂടിയായിരുന്നു സുരേഷ്

ആദരാഞ്ജലികൾ 🙏

Leave a Reply

Your email address will not be published. Required fields are marked *