കുന്നംകുളം: പന്ത്രണ്ടാമത് കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഇന്റർ കോളീജിയേറ്റ് അത്ലറ്റിക് മീറ്റിന് കുന്നംകുളം ഗവ. ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. മൂന്നു ദിവസങ്ങളിലായി (ഡിസംബർ 12-14) നടക്കുന്ന കായിക മാമാങ്കത്തിന്റെ സമാപന സമ്മേളനത്തിൽ കേരള ആരോഗ്യ ശാസ്ത്ര സർവ്വ കലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ ആശിഷ് രാജശേഖരൻ അധ്യക്ഷനായിരുന്നു. ചടങ്ങിൽ തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സ്വാഗതം ആശംസിച്ചു സംസാരിച്ചു. ഗ്രാൻഡ് ചെസ്സ് ചാമ്പ്യൻ നിഹാൽ സരിൻ വിശിഷ്ട അതിഥിയായിരുന്നു. വിവിധ മത്സര ഇനങ്ങളിലെ വിജയികൾക്കു സമ്മാനദാനം നടത്തി. ഒന്നാം സ്ഥാനം സർക്കാർ മെഡിക്കൽ കോളേജ് കോഴിക്കോട്, രണ്ടാം സ്ഥാനം കോലഞ്ചേരി മെഡിക്കൽ കോളേജ്, മൂന്നാം സ്ഥാനം ടി ഡി മെഡിക്കൽ കോളേജ് ആലപ്പുഴ എന്നിവർ നേടി. സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും മേളയിൽ പങ്കെടുക്കുന്നുണ്ട്.സ്പോർട്സ് കോർഡിനേറ്റർ ഡോ. എം.എസ്. ഗോവിന്ദൻകുട്ടി, സി-സോൺ കൺവീനർ ഇ.ജെ. ജോർജ്, പ്രസിഡന്റ് ബാലൻ എന്നിവർ സന്നിഹിതരായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് കായിക വിഭാഗം മേധാവി ഡോ. എം.വി. അജയ്ഘോഷ് ചടങ്ങിൽ റിപ്പോർട്ട് അവതരിപ്പിച്ചു. സർക്കാർ മെഡിക്കൽ കോളേജ് തൃശ്ശൂരിലെ മനീഷ് മേനോൻ നന്ദി രേഖപ്പെടുത്തി.
Related Posts
തനിക്കെതിരായ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസില് വിചാരണ കോടതി വെറുതെ വിട്ടതിന് പിന്നാലെ നിയമനടപടിക്കൊരുങ്ങി എട്ടാം പ്രതിയായിരുന്ന ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ദിലീപ് .…
നിക്ഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേന്ദ്രൻ തരൂർ നിർമ്മിക്കുന്ന. ഗെങ് ഗിലാ ഗിലാ എന്ന ചിത്രം പാലക്കാട് ചിത്രീകരണം നടക്കുന്നു.
കഥ,തിരക്കഥ,സംഭാഷണം സംവിധാനം സുരേന്ദ്രൻ തരൂർ. ഡി ഒ പി സിബി ജോസഫ്. കോ -ഡയറക്ടർ ശ്രീ പ്രകാശ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജെയ്സ് എബ്രഹാം. അസോസിയേറ്റ് ഡയറക്ടർ…
വയനാടൻ വന്യത ക്യാൻവാസിൽ പകർത്തി ‘വിസ്പേർസ് ഓഫ് ദി റെയിൻഫോറസ്റ്റ്
‘കൊച്ചി: കനത്ത മഴ പെയ്തൊഴിയുമ്പോൾ തെളിയുന്ന പച്ചപ്പിന്റെ ഭംഗി… അതിനുള്ളിൽ തുടിക്കുന്ന സൂക്ഷ്മജീവികളുടെ അപരിചിത ലോകം… വയനാടൻ മഴക്കാടുകൾ ഒളിപ്പിച്ചുവെച്ച ഇത്തരം വിസ്മയങ്ങൾ പലപ്പോഴും നാം കാണാതെ…
