സാജു എന്നോ സാജു നവോദയ എന്നോ പറഞ്ഞാല്‍ വളരെ പെട്ടെന്ന് ആർക്കും ആളെ മനസിലായെന്നു വരില്ല. എന്നാല്‍, പാഷാണം ഷാജി എന്നു പറഞ്ഞാല്‍ അറിയാത്തവരായി ആരുമുണ്ടാകില്ല. ഒരു ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോ കോമഡി ഫെസ്റ്റിവലില്‍ സാജു ചെയ്തൊരു കഥാപാത്രത്തിന്റെ പേരാണ് പാഷാണം ഷാജി. എല്ലാവരെയും പരസ്പരം തല്ലിക്കാന്‍ അപാരമായ മിടുക്കുള്ള ഒരു നാട്ടിന്‍പുറത്തുകാരനായ കഥാപാത്രം. പാഷാണം ഷാജി ഹിറ്റായി. അങ്ങനെ സാജുവും. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മമ്മൂക്കയുമായുള്ള ചില അനുഭവങ്ങൾ പറയുകയാണ് സാജു-ഭാസ്കർ ദി റാസ്കൽ എന്ന സിനിമയുടെ പ്രമോഷനുവേണ്ടി ചാനലില്‍ സംസാരിക്കുമ്പോള്‍ ഈ സിനിമയിൽ വേഷം തന്നതില്‍ സംവിധായകന് സിദ്ദിക്ക് ഇക്കയോടു നന്ദിയുണ്ടെന്നു ഞാന്‍ പറഞ്ഞു.ആ ഷോട്ട് കട്ട് ചെയ്തു കഴിഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞു. ഭാസ്കര്‍ ദി റാസ്കലില് സിദ്ദിക്കാണ് നിനക്കു വേഷം തന്നതെന്ന് ആരാണു നിന്നോടു പറഞ്ഞത്. ഞാന്‍ പറഞ്ഞിട്ടാണ് സിദ്ദിക്ക് നിനക്ക് റോള്‍ തന്നത് അറിയാമോ എന്നു ചോദിച്ചു. മമ്മൂക്കയോടു തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെനിക്ക്- സാജു പറഞ്ഞു.
Related Posts
ജമ്മു കശ്മീരില്‍ വാഹനാപകടം; ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം
ഡല്‍ഹി: ജമ്മു കശ്മീരില്‍ വാഹനാപകടം. ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം. പൂഞ്ച് ജില്ലയില്‍ താമസിക്കുന്ന പ്രാദേശിക ക്രിക്കറ്റ് താരം ഫരീദ് ഹുസൈന് ആണ് മരിച്ചത്. ഓഗസ്റ്റ് 20 ന്…
ശിശുദിനാഘോഷംചാലക്ക ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ശിശുരോഗ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം നടത്തി
ശിശുദിനാഘോഷംചാലക്ക ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ശിശുരോഗ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം നടത്തി. എക്സിക്യൂട്ടീവ് ഡയറക്ടർ ലെഫ്നൻ്റ് ജനറൽ ഡോ. അജിത്ത് നീലകണ്ഠൻ അദ്ധ്യക്ഷനായി.…
ഡിജിറ്റൽ ലോകം കീഴടക്കാൻ എ.ആർ. റഹ്മാനും സോണി ലിവ്വും ഒന്നിക്കുന്നു: ആകാംഷയോടെ ആരാധകർ
ചെന്നൈ:ഇന്ത്യൻ സംഗീത ഇതിഹാസം എ.ആർ. റഹ്മാനും പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ്വും (Sony LIV) പുതിയ സംയുക്ത സംരംഭത്തിനായി കൈകോർക്കുന്നു. സോണി ലിവ് തമിഴിന്റെ ഔദ്യോഗിക…
