: നന്ദുമോഹന്ലാല് നായകനായ സര്വകലാശാല എന്ന സിനിമയിലൂടെയാണ് നന്ദു ചലച്ചിത്രലോകത്ത് എത്തുന്നത്. ഏറ്റവും ഒടുവില് അഭിനയിച്ചതും മോഹന്ലാല് ചിത്രത്തില്തന്നെ. നേരില് വളരെ ചെറിയൊരു വേഷത്തിലാണ് എത്തുന്നത്. കൈക്കൂലി മേടിച്ചു കാലുമാറുന്ന ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ കഥാപാത്രം. തന്റെ ആദ്യ ചിത്രത്തിൽ മോഹൻലാലുമായുള്ള അനുഭവം തുറന്നുപറയുകയാണ് താരം. സര്വകലാശാല എന്ന സിനിമയില് അഭിനയിക്കുമ്പോള് അതിലെ നായകന് മോഹന്ലാലുമായി മുന്പരിചയം ഒന്നുമില്ലായിരുന്നു. ആ സിനിമയുടെ സെറ്റില് വച്ചാണ് ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്ന് അദ്ദേഹത്തിന്റെ റേഞ്ചും സൗഹൃദവലയവും വേറെ, നമ്മുടേത് മറ്റൊന്ന്. ഒരുമിച്ചുള്ള ഇരിപ്പോ സംസാരമോ ഒന്നും അന്നുണ്ടായിരുന്നില്ല.പക്ഷേ, ഷോട്ടിനിടെ കാണുമ്പോള് ചിരിക്കും സംസാരിക്കും എന്നല്ലാതെ അതില് കവിഞ്ഞ ബന്ധമൊന്നും അന്നില്ലായിരുന്നു. പിന്നീട് അയിത്തം, കിഴക്കുണരും പക്ഷി, ലാല്സലാം, ബട്ടര്ഫ്ലൈസ്, ഏയ് ഓട്ടോ, കിലുക്കം, അഭിമന്യു തുടങ്ങി കുറെയേറെ സിനിമകള് അദ്ദേഹത്തിനൊപ്പം അക്കാലത്തുതന്നെ ചെയ്തതോടെ അടുപ്പമായി. പിന്നീട് ആ മഹാനടനൊപ്പം എത്രയോ സിനിമകൾ. എല്ലാം അനുഗ്രഹം തന്നെ- നന്ദു പറഞ്ഞു.
Related Posts
എൺപതുകളിലെ താരങ്ങൾ ഒത്തുകൂടി
സിനിമ മേഖലയിലെ പ്രമുഖ താരങ്ങൾ ഒത്തുകൂടി. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് താരങ്ങൾ ഒത്തുകൂടിയത്. ജാക്കി ഷ്രോഫ്, ജയറാം, മീന, ഖുഷ്ബു, റഹ്മാന്, ചിരഞ്ജീവി, വെങ്കിടേഷ്, ശോഭന എന്നിവരടക്കം…
ഹൈദരാബാദിൽ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേർ മരിച്ചു
തെലുങ്കാനയിൽ ഹൈദരാബാദ് ബിജാപൂർ ഹൈവേയിൽ രംഗറെഡി ജില്ലയിലെ മിർജകുടയിൽ ഇന്ന് രാവിലെ ഏഴരയോടെ ബസ്സും ലോറിയും കൂട്ടിയിടിച്ച് 20 പേർ മരിച്ചു. 10 സ്ത്രീകളും 10 മാസം…
ജൈവസമൃദ്ധിക്കൊരുങ്ങി കാട്ടാക്കട, നടീൽ വസ്തുകൾ വിതരണം ചെയ്തു
കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജൈവസമൃദ്ധി പദ്ധതിയുടെ ഭാഗമായി നടീൽ വസ്തുകളുടെ വിതരണം ഐ.ബി.സതീഷ് എംഎൽഎ നിർവ്വഹിച്ചു. മധുരക്കിഴങ്ങ്, റെഡ് ലേഡി പപ്പായ, ഔഷധ സസ്യ…
