മനില: ഫിലിപ്പീൻസിൽ ശക്തമായ ഭൂകന്പം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പം വലിയ പരിഭ്രാന്തി പരത്തി. അതിശക്തമായ ഭൂകമ്പത്തെത്തുടർന്ന് തീരദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. സുരക്ഷാഭീഷണിയുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. വൻനാശമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ചില കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിച്ചതായി പ്രാദേശികഭരണകൂടം അറിയിച്ചു. അടിയന്തരസാഹചര്യം നേരിടാനായി സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മിൻഡാനാവോയിലെ ഡാവോ ഓറിയന്റലിലെ മനായ് പട്ടണത്തിനു സമീപം പത്തു കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി പറഞ്ഞു. തുടർചലനങ്ങൾ ഉണ്ടാകുമെന്ന് ഏജൻസി മുന്നറിയിപ്പു നൽകി. മധ്യ, തെക്കൻ ഫിലിപ്പീൻസിലെ തീരപ്രദേശങ്ങളിലെ താമസക്കാർ മാറണമെന്ന് അധികൃതർ പറഞ്ഞു. ആളപായമോ നഷ്ടങ്ങളോ ഉണ്ടായതായി പ്രാഥമിക റിപ്പോർട്ടുകളൊന്നുമില്ല. അതേസമയം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്ന് 186 മൈൽ അകലെ അപകടകരമായ തിരമാലകൾ ഉണ്ടാകാമെന്ന് ഹവായിയിലെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഫിലിപ്പീൻസ് തീരത്തിന്റെ ചില ഭാഗങ്ങളിൽ മൂന്നു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്തോനേഷ്യയിലും പലാവുവിലും വലിയ തിരമാലകൾ ഉണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്. കെട്ടിടങ്ങൾ കുലുങ്ങുന്നതിന്റെയും ആളുകൾ പരിഭ്രാന്തരായി തെരുവിലേക്ക് ഓടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Related Posts
ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ വികസന കൗൺസിൽ യോഗം ചേർന്നു
പീരുമേട്: ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ ഡവലപ്പ്മെൻ്റ് കൗൺസിൽ യോഗം ചേർന്നു. പീരുമേട് എം.എൽ.എ സിറിയക് തോമസ് യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പി.…
പാലം നിർമാണം;കോട്ടയം വഴിയുള്ള എട്ടു ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും
കോട്ടയം: കോട്ടയം വഴിയുള്ള എട്ടു ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. എറണാകുളം വഴിയുള്ള ട്രെയിൻ റദ്ദാക്കി. ചെങ്ങന്നൂർ-മാവേലിക്കര റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പാലം നിർമാണവുമായി ബന്ധപ്പെട്ടാണ് 14, 15…
കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം നാളെ
മണ്ണാര്‍ക്കാട്: ആധുനിക സൗകര്യങ്ങളോടൈ നിര്‍മിച്ച കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ പുതിയ കെട്ടിടം നാളെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യുമെന്ന് ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ…
