എസ് എൻ ഡി പി യോഗം പുളിങ്കുടി ശാഖ 80മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

എസ് എൻ ഡി പി യോഗം പുളിങ്കുടി ശാഖ 80മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ശാഖ പ്രസിഡന്റ് ഡി എസ് ശിവരാജൻ ദേശീയപതാക ഉയർത്തി. ശാഖ സെക്രട്ടറിയും യൂത്ത് മൂവ്മെന്റ് കോവളം യൂണിയൻ സെക്രട്ടറിയുമായ എസ് വിജേഷ് ആഴിമല സ്വാതന്ത്ര്യദിനസന്ദേശം നൽകി.ആഴിമല ശിവക്ഷേത്രം പ്രസിഡന്റ് എം അശോകകുമാർ, പുളിങ്കുടി വാർഡ് മെമ്പർ സ്മിത ഗോപൻ,ശാഖ വൈസ് പ്രസിഡന്റ് എം ആർ സന്തോഷ്‌കുമാർ, ശാഖ കമ്മിറ്റി അംഗങ്ങളായ ജെ എസ് കിഷോർ,ജി എസ് സത്യസൂരജ്, കെ ഉദയകുമാർ, മുൻ ശാഖ പ്രസിഡന്റ് എം എസ് ഗിരീശൻ, ബി രാജൻ, ബാലു എസ് രാജൻ, ഡി ബാബു എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *