മൗസിയുടെ രണ്ടാമത് ശാഖ സഫാരി മാളില്‍ ഉദ്ഘാടനം ചെയ്തു

ദോഹ: കേരളത്തിനകത്തും പുറത്തും വൈവിധ്യമാര്‍ന്ന അവില്‍ മില്‍ക് ഉല്‍പന്നങ്ങളാല്‍ ജനപ്രീതി നേടിയ മൗസിയുടെ രണ്ടാമത് ശാഖ ഖത്തർ അബൂഹമൂറിലെ സഫാരി മാളിലെ ഫുട്‌കോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ അമ്പതിലധികം ശാഖകളുള്ള മൗസിയുടെ ജിസിസിയെ പത്താമത്തെ ഔട്ട്‌ലെറ്റാണിത്. കേരളത്തിന് പുറത്ത് തമിഴ്‌നാട്, കര്‍ണാടക, യുഎഇ, സൗദി എന്നിവിടങ്ങളിലും മൗസിക്ക് ശാഖകളുണ്ട്. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മൗസി ഫൗണ്ടറും ചെയര്‍മാനുമായ അസ്ഹര്‍ മൗസി, മാനേജിങ് പാര്‍ട്ണര്‍ ഉമ്മര്‍ മണ്ണാര്‍മല, ഹാഷിം, സാദിഖലി, ഫഹദ്, ജാഫര്‍ മാട്ടുമ്മല്‍, സീഷോര്‍ ആസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *