പുളിമൂട്ടിൽ സിൽക്‌സിൽ പുത്തൻ ഓണം കളക്ഷനുകൾ അവതരിപ്പിച്ചു

​തൃശ്ശൂർ: ഓണ നാളുകളെ വരവേൽക്കാൻപുളിമൂട്ടിൽ സിൽക്‌സിൽ വിപുലമായ പുത്തൻ ഓണം കളക്ഷനുകൾ എത്തി. കുടുംബത്തിലെ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് ഇത്തവണത്തെ വസ്ത്രശേഖരം ഒരുക്കിയിരിക്കുന്നത്.​പരമ്പരാഗത ശൈലിയും ആധുനിക ഡിസൈനുകളും ഒത്തുചേരുന്ന സാരികൾ, ലേഡീസ് എത്‌നിക് വെയറുകൾ, മുൻനിര ബ്രാൻഡുകളുടെ മെൻസ് വെയറുകൾ, കുട്ടികൾക്കായുള്ള പ്രത്യേകം വസ്ത്രങ്ങൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.​ഓണം വിപണിക്ക് പുറമെ വിവാഹം, നിശ്ചയം, ഹൽദി തുടങ്ങിയ വിശേഷ അവസരങ്ങൾക്കായുള്ള സാരികളുടെയും ലെഹംഗകളുടെയും വലിയ ശേഖരവും ഇവിടെ ലഭ്യമാണ്. ഓണം സീസൺ തിരക്ക് പ്രമാണിച്ച് ഓഗസ്റ്റ് 1 മുതൽ രാവിലെ 9:30 മുതൽ രാത്രി 9:30 വരെ ഷോറൂം പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. തൃശ്ശൂർ പാലസ് റോഡിലാണ് പുളിമൂട്ടിൽ സിൽക്‌സ് പ്രവർത്തിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *