വിദേശ ഭാരതീയരുടെ കൂട്ടായ്മയുടെ കേന്ദ്രീയ സംഘടനയായ എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വ സംഗമവും കേരള സംസ്ഥാന ഫിഷറീസ്-തുറമുഖ, സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ വി.ഇ.അബ്ദുൽ ഗഫൂറിന് പ്രവാസി സമൂഹത്തിന്റെ പേരിൽ നൽകപ്പെടുന്ന അനുമോദന – ആദരവ് സ്വീകരണവും ഈ മാസം 7-ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2-30 ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം കൺവെൻഷൻ ഹാളിൽ നടക്കുമെന്നു സ്വാഗത സംഘം കൺവീനർ സി.എസ്.ഹരിദാസ് അറിയിച്ചു. സമ്മേളനം കൊച്ചി മേയർ അഡ്വ: വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്യും. പ്രവാസികളുടെ സ്നേഹോപഹാരം മേയർ മന്ത്രിക്കു സമർപ്പിക്കും. ജസ്റ്റീസ് കെ.നാരായണക്കുറുപ്പ് പ്രശസ്തി പത്രം നൽകും. സംഘടനയുടെ മുതിർന്ന നേതാക്കളെയും സേവന അംഗീകാരങ്ങൾ നേടിയവരേയും കുവൈറ്റിലെ പ്രവാസി പ്രമുഖൻ ഡോ.അബ്ദുള്ള ഹംസ ( ചെയർമാൻ, ദാലിയാ ഗ്രൂപ്പ് ) ആദരിക്കും.കൗൺസിൽ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിക്കും. മുഖ്യാതിഥിയായി പങ്കെടുക്കുന്ന മന്ത്രി അബ്ദുൽ ഗഫൂർ രോഗശയ്യയിൽ കിടക്കുന്ന സംഘടനാപ്രവർത്തകൻ മുരുകനു സംഘടനാ സ്വരൂപിച്ച സഹായ ധനം ഏൽപ്പിക്കും വൈസ് ചെയർമാൻ ശശി ആർ നായർ, എറണാകുളം തണൽ പരിവാർ ചെയർമാൻ കെ.എം നാസർ, കെ എൻ എ അമീർ വടകര, എ.ആർ ഷാജി ദുബായ്, ഫിറോഷ് മുഹമ്മദ് മസ്ക്കത്ത്, സാഹിത്യകാരി റജീന റഹ്മാൻ പാലക്കാട്, ബഷീർ കൊല്ലത്തുവീട്ടിൽ . ടി എം ഷാഫി കൊടുങ്ങല്ലൂർ,സത്താർ ആവിക്കര കാഞ്ഞങ്ങാട് എന്നിവർ പ്രസംഗിക്കും. വൈകിട്ട് 4 മണി മുതൽ സംഘടനാ ചർച്ചകളും ഭരണ സമിതി പുന:സംഘടനയും പ്രവാസിപെൻഷൻ ഹോൾസേഴ്സ് അസ്സോസിയേഷൻമെമ്പർഷിപ്പ് കാമ്പയിൻ, ജില്ലാ കമ്മിറ്റികളുടെ .പുനസംഘടന എന്നീ കാര്യങ്ങളിന്മേൽ വിശദമായ ചർച്ചകൾ നടക്കും. സംഘടനാ നേതാക്കളായ ബെന്നി കാവാലം കുഴി, കോശി അലക്സാണ്ടർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും.ആഗസ്റ്റ് 22, 23 തീയതികളിൽ ചെന്നൈയിൽ വച്ച് നടത്തുന്ന കൗൺസിലിന്റെ 23-ാം വാർഷികാഘോഷത്തിന്റെ നടപടികളാവിഷ്ക്കരിക്കും.
Related Posts
വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിഷേധിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ല എന്ന് ശിവന്‍കുട്ടി
തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിഷേധിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ചില സ്കൂളുകള്‍ ക്രിസ്മസ് ആഘോഷം നടത്താന്‍ കഴിയില്ലെന്ന…
മുഹമ്മദ് നബിയുടേത് നീതിയുടെ ദർശനം;മന്ത്രി പി പ്രസാദ്
തിരുവനന്തപുരം :സാമൂഹിക നീതിയുടെ ഉന്നത മാതൃകകളാണ് പ്രവാചകൻ മുഹമ്മദ് നബി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചതെന്ന് കൃഷി മന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു*. *ലഹരിയും സാമൂഹിക തിന്മകൾക്കെതിരെയുള്ള പ്രഖ്യാപനങ്ങളാണ്…
എസ്.പി. വെങ്കിടേഷന് ആദരാഞ്ജലിയായി ഗാനസമർപ്പണം
തിരു: പ്രേംനസീർ സുഹൃത് സമിതിയുടെ ഗാനകൂട്ടായ്മ പ്രേം സിംഗേഴ്സ് സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷന് ആദരാഞ്ജലിയായി ഗാനോപഹാരം സമർപ്പിക്കുന്നു. 15 ഞായറാഴ്ച വൈകുന്നേരം 5 ന് സ്റ്റാച്യു…
