ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആദർശ വിദ്യാഭവനിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആദർശ വിദ്യാഭവനിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഷാജിയും പ്രിൻസിപ്പൽ രഹന യും ചേർന്ന് വൃക്ഷത്തൈ നട്ടുപിടിപ്പിച്ച് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തുന്നതിനായി ബോധവത്കരണ ക്ലാസുകൾ, പ്രതിജ്ഞ, ക്വിസ് മത്സരം എന്നിവയും നടത്തി. അധ്യാപകരും വിദ്യാർത്ഥികളും പരിപാടികളിൽ സജീവമായി പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *