പെട്രോൾ, ഡീസൽ, പാചക വാതക വില തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിലും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് സി.പി.ഐ എം പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ ടെലിഫോൺ എക്സ്ചേഞ്ചിന് മുൻപിൽ ധർണ നടത്തി. സംസ്ഥാന കമ്മിറ്റിയംഗം എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി.എസ് ഷൈല അധ്യക്ഷയായി. ഏരിയ സെക്രട്ടറി ടി.വി നിഥിൻ പ്രസംഗിച്ചു . ടി ആർ ബോസ്, കെ.എ വിദ്യാനന്ദൻ , ടി എസ് രാജൻ ,പി.പി അജിത്ത്കുമാർ എന്നിവർ സംസാരിച്ചു. നഗരത്തിലൂടെ നടത്തിയ പ്രകടനത്തെ തുടർന്നായിരുന്നു ധർണ.
വില വർദ്ധനവിനെതിരെ സി.പി.എം ധർണ്ണ
