വെള്ളായണി കാർഷിക കോളേജ് വിജ്ഞാന വ്യാപന വിദ്യാഭ്യാസ വിഭാഗത്തിന്റെയും കെ അഗ് ടെക് ലോഞ്ച് പാഡിന്റെയും ആഭിമുഖ്യത്തിൽ “നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ” എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു . ബാലരാമപുരം തെങ്ങ് ഗവേഷണ കേന്ദ്രത്തിൽ വച്ച് മാർച്ച് 18 ന് രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. തേങ്ങയിൽ നിന്ന് വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങൾ ശാസ്ത്രീയ രീതിയിൽ നിർമ്മിക്കുന്നതിനുള്ള അറിവും പ്രായോഗിക പരിചയവും പങ്കുവെക്കുന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. തേങ്ങയുടെ ശാസ്ത്രീയ മൂല്യവർദ്ധിത രീതികളിൽ പ്രായോഗിക പരിശീലനം, വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, ചോദ്യോത്തര സെക്ഷൻ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരിക്കും. ആദ്യം രജിസ്റ്റർ ചെയുന്ന 25 പേർക്കാണ് പ്രവേശനം. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്ട്രേഷൻ ഫീസായി 500 രൂപ അടച്ച് പ്രവർത്തിദിവസങ്ങളിൽ രാവിലെ 9 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയിലുള്ള സമയങ്ങളിൽ 9995624888 എന്ന ഫോൺ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
Related Posts
വണ്ടിപ്പെരിയാർ മണൽ മുക്ക് സിഎസ്ഐ പള്ളി റോഡ് ഉദ്ഘാടനം ചെയ്തു
.പീരുമേട്:വണ്ടിപ്പെരിയാർ മണൽ മുക്ക് സിഎസ്ഐ പള്ളി റോഡ് ഉത്ഘാടനം ചെയ്തു.എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് നിർമാണം പൂർത്തിയാക്കിയ റോഡിൻ്റെഉത്ഘാടനംവാഴൂർ സോമൻ…
കോവളം :സമഗ്ര ശിക്ഷ സ്റ്റാർസ് പദ്ധതി 2024-25 പ്രകാരം 10 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കിയ വർണ്ണ കൂടാരത്തിന്റെ ഉൽഘാടനം നാളെ (10/2/26)ചൊവ്വാഴ്ച രാവിലെ 11.30ന് വിഴിഞ്ഞം…
ഗ്രീൻഫീൽഡിൽ അസറുദ്ദീന്റെ തൂക്കിയടി
തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബാറ്റ് കൊണ്ട് കൊടുങ്കാറ്റ് തീർത്ത് ആലപ്പി റിപ്പിൾസ് ഉപനായകൻ മുഹമ്മദ് അസറുദ്ദീൻ. ട്രിവാൻഡ്രത്തിന്റെ ബൗളിങ് നിരയെ നിഷ്പ്രഭമാക്കിയ അസറുദ്ദീന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ മികവിൽ…
