കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം കാട്ടാക്കട എംഎൽഎ ഐബി സതീഷ് നിർവഹിച്ചു. വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് മെമ്പർമാർ പഞ്ചായത്ത് മെമ്പർമാർ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കാട്ടാക്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ നന്ദിയും രേഖപ്പെടുത്തി. ഇന്ന് 9 വേദികളിലായി നടക്കുന്ന മത്സരത്തിൽ എൽ പി യുപി എച്ച് എസ് എച്ച് എസ് എസ് വിഭാഗങ്ങളിലായി 1800 മത്സരാർത്ഥികൾ പങ്കെടുക്കുന്നു.
