വൈക്കം: മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി മെമ്പറും വെള്ളൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന എൻ.എം.താഹ ഹൈക്കോടതിയെ സമീപിച്ചത് കൂടുതൽ ബൂത്തുകൾ വേണമെന്ന ആവശ്യവുമായിട്ടായിരുന്നു.എന്നാൽ കോടതി ഇടപെടലിനെത്തുടർന്ന് വോട്ട് ചെയ്യാൻ ഇനി ക്യൂ വിൽനിന്ന് മടുക്കേണ്ട എന്നും നിങ്ങൾക്ക് ഇരിക്കാൻ ഇരിപ്പിടവും , കുടിക്കാൻ വെള്ളവും, തിരക്കു ണ്ടോയെന്നറിയാൻ മൊബൈൽ ആപ്പ് തയാറാക്കും എന്നാണ് നിർദ്ദേശിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ഒരുക്കേണ്ട സൗകര്യങ്ങൾ വ്യക്തമാക്കിയ ഹൈക്കോടതി ഉത്തരവിന് കാരണമായ ഹർജിക്കാരിലൊരാൾ വെക്കം കരിപ്പാടം നെടുംചിറയിൽ എൻ. എം.താഹയാണ്.വെള്ളൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കൂടിയായ താൻ കോടതിയിൽ പോയത് ഇരിക്കാ നുള്ള അവകാശം നേടാനല്ലെന്നും അതിനേക്കാൾ ഗുരുതരമായ സാമൂഹിക പ്രശ്ന ത്തിന് പരിഹാരം തേടിയാണെന്നും എൻ എം താഹ പറഞ്ഞു.ഇദ്ദേഹം12 വർഷം വെള്ളൂർ പഞ്ചായത്തംഗമായിരുന്നു. 1995 മുതൽ 2000 വരെ പഞ്ചായത്ത് പ്രസിഡന്റുമായി. ഇപ്പോൾ 81 വയസ്സുണ്ട്. സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഇല്ല എങ്കിലും വോട്ടർപട്ടിക ഇടയ്ക്ക് നോക്കും. പല പോളിങ് സ്റ്റേഷനിലും 1200ൽ അധികം വോട്ടർമാരുണ്ട്. എന്നാൽ വോട്ട് ചെയ്യാനുള്ളത് ഒരൊറ്റ ബുത്തും. പഞ്ചായത്ത്, ബ്ലോക്ക്, ജില്ല എന്നിവിടങ്ങളിലേക്കായി ഒരാൾക്ക് 3 വോട്ട് ചെയ്യാനുമുണ്ട്. വോട്ടു ചെയ്യാൻതിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിരിക്കുന്ന സമയം പാലിച്ചാൽ, 1200 വോട്ടർമാരുള്ള ബൂത്തിൽ ഒരാൾക്ക് 30-40 സെക്കൻഡ് മാത്രമേ കിട്ടു. രണ്ടോ അതിലധികമോ ബൂത്തുകൾ അനുവദിക്കണമെന്നായിരുന്നു എന്റെ ഹർജി. ആവശ്യം ന്യായമാണെന്ന് ഹൈക്കോടതി കണ്ടെത്തി. എന്നാൽ ബൂത്തുക ളുടെ എണ്ണം കൂട്ടാൻ ഉത്ത രവിട്ടാൽ തിരഞ്ഞെടുപ്പ് വൈകിയേക്കുമെന്ന് നിരീക്ഷിച്ച കോടതി വോട്ടർ മാർക്ക് അടിസ്ഥാന സൗകര്യം ഒരുക്കാൻ നിർദേശിക്കുകയായിരുന്നു.എല്ലാവരും വോട്ടു ചെയ്യാൻ ഒരേ സമയംഎത്തില്ലെന്നാണു കമ്മിഷൻ വാദിച്ചത്. പട്ടികയിലെ എല്ലാവരും വോട്ട് ചെയ്യണം എന്നാണ് എന്റെ ലക്ഷ്യം എന്ന് അദ്ദേഹം പറയുന്നു.ഈ തിരഞ്ഞെടുപ്പിൽ നടപ്പാകില്ലെങ്കി ലും പ്രതീക്ഷയുണ്ട്,ഭാവിയിൽ നടപ്പാക്കേണ്ടിവരും. നീണ്ട ക്യൂ കണ്ട് ജനം വോട്ടു ചെയ്യാതെ മടങ്ങിപ്പോയാൽ മോശം നമ്മുടെ നാടിനു തന്നെയല്ലേ? എൻ. എം . താഹ ചോദിക്കുന്നു.2 മാസം മുൻപാണ് താഹ ഹൈക്കോടതിയിൽ ഹർജി നൽകിയത്.കഴിഞ്ഞ ദിവസം ഇതിനു വിധി പറയുന്നതിനിടെയാണ് സമാന ആവശ്യം ഉന്നയിച്ച് 4 ദിവസം മുൻപ് തൃശൂരിലെ വി.വി.ബാലച ന്ദ്രൻ നൽകിയ ഹർജിയും ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ പരിഗണിച്ചത്. തുടർന്ന് രണ്ടിനും കൂടി ഒരുമിച്ച് വിധി പ്രസ്താവിക്കുകയായിരുന്നു
പോളിങ് ബൂത്തിൽ വോട്ടർമാർക്ക് ഇരിപ്പിടം ഉറപ്പാക്കി എൻ.എം.താഹ
