ബെംഗളൂരു: കർണാടകയിലെ ബാഗൽകോട്ടിൽ വീടിന് തീപിടിച്ച് 7 പേർക്ക് പരിക്ക്. ബാഗൽകോട്ടിലെ ഗഡ്ഡങ്കരി ക്രോസ്സിൽ വീടിൻ്റെ രണ്ടാം നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കത്തിച്ചുവച്ച വിളക്കിൽ നിന്നാണ് തീ പടർന്നത്.അപകടത്തിൽ വീട് പൂർണമായും കത്തി നശിച്ചു എന്നാണ് ലഭ്യമാകുന്ന വിവരം.ഒന്നാം നിലയിൽ രാജേന്ദ്ര ഷെട്ടിയെന്ന വ്യക്തിയും കുടുംബവും മറ്റൊരു കുടുംബവും താമസിച്ചിരുന്നു. രാജേന്ദ്ര ഷെട്ടി കുഴൽക്കിണർ പണിക്കാരനാണ്. ഇദ്ദേഹം ജോലിക്ക് ഉപയോഗിക്കുന്ന എണ്ണയും ഗ്രീസും വീടിന് മുന്നിൽ വീണ് കിടപ്പുണ്ടായിരുന്നു. വീടിന് മുന്നിലെ വിളക്കിൽ നിന്ന് ഇതിലേക്ക് തീജ്വാല പടർന്നതാണ് അപകടകാരണം.
Related Posts
നോവൽ വായിച്ചാൽ പണം: അതിലും വീണു മലയാളി
ഓൺലൈൻ ആപ്പിൽ നോവൽ വായിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്. അറുപതിനായിരം രൂപ വരെ നിക്ഷേപിച്ച് ആപ്പിൽ ലഭിക്കുന്ന ഇംഗ്ലീഷ് നോവൽ വായിച്ചാൽ…
നീണ്ടൂർ എസ്.കെ.വി ഹയർസെക്കൻഡറി സ്കൂളിൽ മാ കെയർ സെന്റർ പ്രവർത്തനം തുടങ്ങി
കോട്ടയം: സ്കൂളുകളിൽ കുടുംബശ്രീ ആരംഭിക്കുന്ന കഫേയായ മാ കെയർ സെൻററിന്റെ ജില്ലാതല ഉദ്ഘാടനം നീണ്ടൂർ എസ്.കെ.വി. ഹയർ സെക്കൻഡറി സ്കൂളിൽ സഹകരണ-തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.…
കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത.ഇന്ന് മുതൽ പത്താം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.എട്ടാം…
