കണ്ണൂര്‍: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് നല്കിയ പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്ജുന് ആയങ്കിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റ് യദുകൃഷ്ണയാണ് റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. അര്ജുന് ആയങ്കിയെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റും.ദിവസങ്ങളായി പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന അര്ജുന് ആയങ്കി ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കണ്ണൂര്‍ നഗരത്തിലെ അഭിഭാഷകയുടെ ഫ്ളാറ്റില്‍ നിന്ന് പിടിയിലായത്. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഫ്ളാറ്റ് വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അര്ജുന് ആയങ്കി 14 ദിവസത്തേക്ക് റിമാന്‍ഡില്‍
