സംസ്ഥാന മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം 13ന്

തിരുവനന്തപുരം. ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 13ന് സംസ്ഥാന മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പണിമുടക്ക്. അത്യാഹിത സേവനങ്ങൾ മാത്രമാകും ഈ ദിവസം പ്രവർത്തിക്കുമെന്ന് കെജിഎംസിടിഐ അറിയിച്ചു. എമർജൻസി സേവനങ്ങൾ ഒഴികെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടുനിൽക്കും. നേരത്തെ ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്ടർമാർ സൂചന സമരം നടത്തിയെങ്കിലും സമാധാനമായി സമരം ചെയ്തിട്ടും സർക്കാർ കണ്ടില്ലെന്നും സർക്കാരിൻറെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമ്പൂർണ്ണ പണിമുടക്ക് നടക്കുന്നതെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. തുടർന്നും സർക്കാരിൻറെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികൾ ഉണ്ടായില്ലെങ്കിൽ സമരം അനിശ്ചിതകാലത്തേക്ക് നീങ്ങുമെന്നും സംഘടന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *