തൃശ്ശൂർ.തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് മോഷ്ടാവുമായ ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നന്ന് രക്ഷപ്പെട്ടു.ഇന്നലെ രാത്രിയിൽ തമിഴ്നാട്ടിൽ തെളിവെടുപ്പിന് ശേഷം വിയൂരിലേക്ക് കൊണ്ടുവരികയായിരുന്ന ഇയാളെ, ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ പുറത്തിറക്കുകയും ഒപ്പം ഉണ്ടായിരുന്ന മൂന്ന് പോലീസുകാരെ തള്ളി മാറ്റി ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ജയിൽ മതിലിനോട് ചേർന്ന് പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തേക്ക് ആണ് ബാലമുരുകൻ ഓടിയത്. ഇയാൾക്കായി തൃശ്ശൂർ നഗരത്തിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു. കേരളത്തിലും തമിഴ്നാട്ടിലും കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളാണ് ഇയാളുടെ പേരിലുള്ളത്.
തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും മോഷ്ടാവുമായ ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
