മുക്കുവ സംവരണ അട്ടിമറി

KRLCC / KLCA സംസ്ഥാന ഭാരവാഹികളുമായുള്ള തീരജ്വാലയുടെ ചർച്ച ആശാവഹം.

ഇന്നലെ പാളയം കത്തീഡ്രൽ സ്‌കൂൾ ഹാളിൽ നടന്ന ചർച്ച ഫലപ്രദമായിരുന്നു.
സംവരണ അട്ടിമറിയുടെ കാണാപ്പുറങ്ങൾ വിശദീകരിക്കാനും അടിയന്തര ശ്രദ്ധ ക്ഷണിക്കാനും സാധിച്ചു. ഈ വിഷയത്തിന്‍റെ വ്യാപ്തിയും ആഴവും മനസിലാക്കിയ KRLCC, KLCA സംസ്ഥാന നേതൃത്വം ഇത് സഭാനേതൃത്വത്തിനു മുന്നില്‍ ഇനി വരുന്ന യോഗങ്ങളില്‍ വളരെ പ്രധാന്യത്തോടെ അവതരിപ്പിക്കും എന്ന് തീരജ്വാല പ്രതിനിധികള്‍ക്ക് ഉറപ്പ് നല്കി.

KLCA, KRLCC സംസ്ഥാന ഭാരവാഹികളായ അഡ്വ. ഷെറി , ശ്രീ. ബിജു ജോസി എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം , ആലപ്പുഴ , വരാപ്പുഴ , കൊച്ചി , കോഴിക്കോട് , കണ്ണൂർ തുടങ്ങിയ രൂപതകളിലെ രൂപതാ ഭാരവാഹികളും ചർച്ചയിൽ പങ്കെടുത്തു.

തീരജ്വാല ചെയർമാൻ അഡോൾഫ് ജെറോം ചർച്ചകൾക്കു നേതൃത്വം നല്കി. ജോയിന്‍റ് സെക്രട്ടറി ദേവപ്രസാദ് ജോണ്‍ വിഷയാവതരണവും നടത്തി. ട്രഷറർ എം. ക്‌ളെമൻസ് , വൈസ് ചെയർമാന്മാരായ ലീല എം തീർത്തുദാസ്, ജെയിംസ് റോക്കി, എക്സിക്യൂട്ടീവ് അംഗങ്ങളായ തങ്കച്ചൻ എം. ഡിക്രൂസ്, സിക്‌സ്റ്റസ് പോൾസൺ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *