പറവൂർ:ഏഴിക്കര പള്ളിയാക്കൽ സഹകരണ ബാങ്കിൻ്റെ കടക്കര കവലയിലെ പൊക്കാളി റൈസ് മില്ലിന് മുന്നിലുള്ള കിണറ്റിൽ കുറുക്കൻ വീണു.ചൊവ്വ രാവിലെ മില്ലിലെത്തിയ ജീവനക്കാരനാണ് കിണറ്റിലെ കുഴലിൽ പിടിച്ചു കിടക്കുന്ന കുറുക്കനെ കണ്ടത്. കുഴലിൽ പിടിച്ച് കിടക്കുന്നതിനാൽ ജീവനുണ്ടായിരുന്നു.പുറത്തെത്തിക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ വിവരം അറിയച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ കിണറ്റിൽ നിന്നും കുറുക്കനെ ജീവനോടെ പുറത്തെത്തിച്ചു.കൂട്ടിലാക്കിയ ശേഷം അവർ കൊണ്ടുപോയി. ഏഴിക്കര, കടക്കര ഭാഗത്ത് അടുത്ത കാലത്തായി കുറുക്കൻമാരെ വ്യാപകമായി കണ്ടുവരുന്നുണ്ട്. എന്നാൽ ഇവ ആരേയും കടിച്ചതായി അറിവില്ല.
കുറുക്കൻ കിണറ്റിൽ വീണു
