“ഹരിതഗ്രാമം” എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തും – മഹ്യൂബ ഇക്കോ സൊല്യൂഷൻസുമായി
ചേർന്ന് സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഹരിത പ്രതിഭ-2026 പരിസ്ഥിതി ക്വിസ് മത്സരം ബ്ലോക്ക് പ്രസിഡണ്ട് അഡ്വ വി ആർ രജിത ടീച്ചർ ഉദ്ഘാടനം ചെയ്തു.
നമ്മുടെ നാടിന്റെ ഭാവി സുരക്ഷിതമാകണമെങ്കിൽ പ്രകൃതിയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. അതിന്റെ ഏറ്റവും വലിയ ദൂതന്മാരാണ് ഹരിത പ്രതിഭകൾ. ഒരു ചെടി നട്ടുപിടിപ്പിക്കുന്നതിലൂടെ
പ്രകൃതിയെ സ്നേഹിക്കുന്ന തലമുറയായി വളരുക.
ഓരോ വിദ്യാലയവും ഒരു ഹരിത വിദ്യാലയമാകട്ടെ.
നിങ്ങളുടെ ആത്മാർഥമായ പങ്കാളിത്തം അനിവാര്യമാണ്.
“ഇന്ന് നാം നട്ട ഒരു തൈ, നാളെയുടെ ജീവവായുവാണ്.”
ഹരിത പ്രതിഭ പുരസ്കാരം -2026 ഡിവിഷനിൽ നിന്നും മത്സരിച്ച MDUP സ്കൂളിലെ 4-ാം ക്ലാസ്സ് വിദ്യാർത്ഥികളായ
ഹെലൻ , നിരഞ്ജന LP തലത്തിൽ ഒന്നാം സ്ഥാനവും ,7ാം ക്ലാസ്സ് വിദ്യാർത്ഥികളായ
നിയാമോൾ ,ആദികൃഷ്ണ UP തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
