തലയോലപ്പറമ്പ്: വൈക്കം ഫൊറോനാ തല വിശ്വാസ പരിശീലന വർഷ ഉദ്ഘാടനവും വിശ്വാസപരിശീലകരുടെ പ്രാർത്ഥനാദിനാചരണവും തലയോലപ്പറമ്പ് സെൻ്റ് ജോർജ് പള്ളിയിൽ നടത്തി. ഫൊറോന ഡയറക്ടർ ഫാ.ടോണി കോട്ടയ്ക്കലിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വികാരി ഫാ സേവ്യർ ആവള്ളിൽ വിശ്വാസപരിശീലന വർഷം ഉദ്ഘാടനം ചെയ്തു. ഫൊറോന സെക്രട്ടറി സിസ്റ്റർ ജിസ്‌മി പോൾ പതാക ഉയർത്തി. പ്രമോട്ടർമാരായ ബന്നി ജോർജ്, സജീവ് ഫ്രാൻസീസ്, ജോസഫ് ജെ, ജീസ് പി പോൾ, തലയോലപ്പറമ്പ് വിശ്വാസ പരിശീലന വിഭാഗം പ്രധാനാധ്യാപകൻ തോമസ് അമ്പലത്തിങ്കൽ, ഫൊറോന കൗൺസിൽ അംഗം മാത്യു കൂടല്ലി എന്നിവർ സംസാരിച്ചു. തൃക്കാക്കര ഭാരത് മാതാ കോളേജ് ഡയറക്ടർ ഫാ. എബ്രഹാം ഓലിയപ്പുറം ക്ലാസ് നയിച്ചു.
വിശ്വാസ പരിശീലന വർഷ ഉദ്ഘാടനം
