ഏഴ് വർഷത്തിനുള്ളിൽ 75000 എൻഡോസ്കോപികൾ; ചരിത്ര നേട്ടവുമായി കണ്ണൂർ ആസ്റ്റർ മിംസ്

കണ്ണൂർ: ഉത്തര മലബാറിലെ ആരോഗ്യ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് കണ്ണൂർ ആസ്റ്റർ മിംസിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. അത്യാധുനിക സാങ്കേതികവിദ്യകളുടെ പിൻബലത്തിൽ കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 75,000 എൻഡോസ്കോപി പരിശോധനകളും ചികിത്സകളും ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ കേരള ക്ലസ്റ്റർ, മെഡിക്കൽ ഡയറക്ടർ ഡോ. സൂരജ് കെ എം അനുമോദിച്ചു. സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ഒഴിവാക്കി രോഗികൾക്ക് ഏറ്റവും സുരക്ഷിതമായ ചികിത്സ ഉറപ്പാക്കുന്നതിൽ ഡോ. സാബു കെ.ജിയുടെ നേതൃത്വത്തിലുള്ള ആറംഗ മെഡിക്കൽ സംഘം കൈവരിച്ച വലിയ മുന്നേറ്റമാണിത്.

ദഹനപ്രക്രിയയുമായി ബന്ധപ്പെട്ട രോഗനിർണ്ണയത്തിനും ചികിത്സകൾക്കുമായി നിരവധി നൂതന സംവിധാനങ്ങളാണ് കണ്ണൂർ ആസ്റ്റർ മിംസിലുള്ളത്. അപ്പർ ജി.ഐ എൻഡോസ്കോപി, ലോവർ ജി.ഐ എൻഡോസ്കോപി, ഇ.ആർ.സി.പി, എൻഡോസ്കോപിക് അൾട്രാസൗണ്ട്, പോയം, ഇ.എസ്.ഡി, എൻഡറോസ്കോപി, സ്പൈഗ്ലാസ് കോളാൻജിയോസ്കോപി, ഈസോഫാഗൽ ആൻഡ് അനോറെക്റ്റൽ മാനോമെട്രി, ബയോഫീഡ്ബാക്ക് തെറാപ്പി തുടങ്ങി ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളാണ് ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം നൽകിവരുന്നത്.

ചികിത്സാ രംഗത്ത് നൂതന മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് കണ്ണൂർ ആസ്റ്റർ മിംസ്. രോഗികൾക്ക് കൂടുതൽ മികച്ച സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് മാസത്തിനുള്ളിൽ എൻഡോസ്കോപിക് സ്യൂച്ചറിംഗ് ഡിവൈസ് എന്ന പുതിയ സാങ്കേതികവിദ്യ കൂടി ആശുപത്രിയിൽ ലഭ്യമാക്കും എന്ന് ആസ്റ്റർ മിംസ് സി ഒ ഒ ഡോ അനൂപ് നമ്പ്യാർ പറഞ്ഞു. ദഹനാവയവങ്ങളിലെ തകരാറുകൾ പരിഹരിക്കുന്നതിന് നിലവിലുള്ള ശസ്ത്രക്രിയകൾക്ക് പകരമായി ഉപയോഗിക്കാവുന്ന അത്യാധുനിക സംവിധാനമാണിത്. ഈ പുതിയ സാങ്കേതികവിദ്യ ലഭ്യമാകുന്നതോടെ വലിയ ശസ്ത്രക്രിയകൾ ഇല്ലാതെ തന്നെ ആമാശയത്തിലെയും കുടലിലെയും തകരാറുകൾ കൂടുതൽ വേഗത്തിൽ പരിഹരിക്കാൻ സാധിക്കും എന്ന് ഗാസ്ട്രോ വിഭാഗം മേധാവി ഡോ. സാബു കെ ജി പറഞ്ഞു. ജനങ്ങൾക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമായ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിഭാഗം പ്രവർത്തിക്കുന്നതെന്ന് ആസ്റ്റർ മിംസ് സി എം എസ് ഡോ സുപ്രിയ രഞ്ജിത്ത് പറഞ്ഞു.

ഗാസ്ട്രോ വിഭാഗം ഡോക്ടർമാരായ ജാവേദ് .പി, കവിത .ആർ, വിവേക് കുമാർ, വിജോഷ് , ജസീം അൻസാരി ,ഗ്യാസ്ട്രോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ഡോ ദിലീപ് കുമാർ ഗാസ്ട്രോ സർജറി വിഭാഗം ഡോ അമിത് ബി എ ൽ, റഹീഫ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *