വൈക്കം:വൈക്കത്ത് ചരിത്ര വിജയം നേടിയ നിയുക്ത എം.എല്‍.എ കെ.ബിനിമോന് വൈക്കം നിയോജക മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ ആവേശ്വജ്ജലമായ സ്വീകരണം നല്‍കി.
തന്റെ വിജയത്തിനായി വോട്ട് ചെയ്തവര്‍ക്കും അനുഭാവം പ്രകടിപ്പിച്ചവര്‍ക്കും നന്ദി പറയാന്‍ ബുധനാഴ്ച്ച രാവിലെ പൊതി മേഴ്‌സി കവലയില്‍ നിന്നുമാണ് പര്യടനം തുടങ്ങിയത്. തലപ്പാറ, വെട്ടിക്കാട്ടുമുക്ക്, താഴപ്പള്ളിപാലം, ഉമ്മാക്കുന്ന്, ചേമ്പാലക്കോളനി, കപ്പോളജംഗ്ഷന്‍, കാര്‍ത്ത്യായനിക്ഷേത്രം ജംഗ്ഷന്‍, ആശുപത്രിക്കവല, കമ്പനിപ്പടി, പാലാംക്കടവ്, നൈസ് തീയറ്റര്‍, പൊട്ടന്‍ച്ചിറ, ചക്കാലക്കോളനി, ഇളംക്കാവ്ജംഗ്ഷന്‍, തേവലക്കാട് ജംഗ്ഷന്‍, കള്ളാട്ടിപ്പുറം, പഴംപ്പെട്ടി, കോരിക്കല്‍, തലയോലപ്പറമ്പ് സെന്‍ട്രല്‍ ജംഗ്ഷന്‍, എന്നിവിടങ്ങളില്‍ നിയുക്ത എം.എല്‍.എ ക്ക് പ്രദേശവാസികള്‍ സ്വീകരണം നല്‍കി. കെ.പി.സി.സി മെമ്പര്‍ മോഹന്‍.ഡി.ബാബു, കെ.ഡി.ദേവരാജന്‍, എം.കെ.ഷിബു, വിജയമ്മ ബാബു, അനിത സുഭാഷ്, അമ്പിളി മായാഞ്മജന്‍, ശില്‍പ സാജു, ശശിധരന്‍ വാളവേലില്‍, ഷിജു ശശിധരന്‍, വേണു പാലക്കാട്ട്, എം.അനില്‍കുമാര്‍, വി.ജെ.ബാബു, അനൂപ് ചിന്നപ്പന്‍, നിഷ.കെ.നായര്‍, എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
തലയോലപ്പറമ്പിൻ്റെ ആവേശ്വജ്ജലമായ സ്വീകരണം എറ്റുവാങ്ങി കെ ബിനിമോൻ .
