‘ഇമ്മോര്‍ട്ടല്‍ വരുന്നു

ജി.വി. പ്രകാശ് കുമാറും കയാദു ലോഹാറും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന തമിഴ് ചിത്രം ‘ഇമ്മോര്‍ട്ടല്‍’ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി.ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയായതോടെ സെപ്റ്റംബര്‍ നാലിന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.മാരിയപ്പന്‍ ചിന്ന രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ പ്രമേയം പൂര്‍ണമായും വ്യക്തമല്ലെങ്കിലും, നായക കഥാപാത്രത്തെ ഒരു രാക്ഷസ രൂപം പിന്തുടരുന്നതാണ് കഥയെന്നാണ് സൂചന.താന്‍ ആഗ്രഹിക്കുന്ന അയല്‍വാസിയായ പെണ്‍കുട്ടിയുമായി (കയാദു ലോഹാര്‍) അടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് നായകന് ഈ പ്രതിസന്ധി നേരിടേണ്ടിവരുന്നത്.
ടി.എം. കാര്‍ത്തിക്, കുമാര്‍ നടരാജന്‍, ലൊല്ലു സഭാ മാരന്‍, ആദിത്യ കതിര്‍, അര്‍ഷു മഹാരാജന്‍, പെമ സാംചോ, സുനിത ശ്രേഷ്ഠ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സാമുവല്‍ സി.എസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
എ.കെ. ഫിലിം ഫാക്ടറിയുടെ ബാനറില്‍ അരുണ്‍കുമാര്‍ ധനശേഖരന്‍ നിര്‍മിക്കുന്ന ചിത്രത്തിന് അരുണ്‍ രാധാകൃഷ്ണന്‍ ഛായാഗ്രഹണവും രാജേഷ് എം. എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *