പുളിപ്പറമ്പ് ബിഎഡ് കോളേജ് കെട്ടിടം ഉദ്ഘാടനം ശനിയാഴ്ച

മാള: സിഎഫ്ഐ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പൊയ്യ പഞ്ചായത്തിലെ പുളി പറമ്പിൽ നിർമ്മാണം പൂർത്തിയാക്കിയ ഹിന്ദി പ്രചാര കേന്ദ്ര കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷന്റെ പുതിയ കെട്ടിടം ശനിയാഴ്ച വൈകീട്ട് 4.30 ന് ഉദ്ഘാടനം ചെയ്യുമെന്ന് കോളേജ് അധികൃതർ മാളയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ബെന്നി ബഹന്നാൻ എം.പി. ഉദ്ഘാടനം നിർവഹിക്കും. വി.ആർ. സുനിൽകുമാർ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. കാലിക്കറ്റ് സർവ്വകലാശാല വൈ. ചാൻസലർ ഡോ.എം.കെ.ജയരാജ് , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് എന്നിവർ മുഖ്യാ തിഥികളായി […]

Continue Reading

കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിറിൽ കർഷക ദിനവും നാഗാർജുന വിദ്യാലയത്തിൽ ഔഷധ ഉദ്യാന പദ്ധതി, സംവിധായകൻ ജയരാജന്റെ ബേർഡ്സ് ക്ലബ് ഇൻറർനാഷണൽ എന്നീ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു

പെരുവ : കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിറിൽ ചിങ്ങം ഒന്ന് കർഷക ദിനം ആചരിച്ചു. പ്രമുഖ സിനി ആർട്ടിസ്റ്റ് കൈലാഷ് പരിപാടി ഉത്ഘാടനം ചെയ്തു. നാഗാർജുനയുടെ വിദ്യാലയത്തിൽ ഔഷധഉദ്യാന പദ്ധതി, സംവിധായകൻ ശ്രീ ജയരാജന്റെ ബേർഡ്സ് ക്ലബ് ഇൻറർനാഷണൽ എന്നീ പദ്ധതിയുടെ ഉദ്ഘാടനം ശ്രീ കൈലാഷ് സ്കൂൾ പ്രിൻസിപ്പൽ ശ്രീ രഞ്ജിത്ത് ആറിന് ഔഷധ സസ്യം നൽകി നിർവ്വഹിച്ചു. കാർഷികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കെ കെ രാജു, റസൂ പി ആർ ,രാമൻകുട്ടി കെ ജി, സാബു […]

Continue Reading

സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരിയിൽ കൊല്ലത്ത്; ശാസ്ത്രമേള തിരുവനന്തപുരത്ത്

തിരുവനന്തപുരം: 62 -ാംമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇക്കുറി കൊല്ലത്ത് വെച്ച് നടക്കും. ജനുവരിയിലാണ് കലോത്സവം. കായികമേള കുന്നംകുളത്ത് ഒക്ടോബറില്‍ നടക്കും. സ്പെഷ്യല്‍ സ്കൂള്‍ മേള നവംബറില്‍ എറണാകുളത്ത് വെച്ചും നടക്കും. ശാസ്ത്രമേള ഡിസംബറില്‍ തിരുവന്തപുരത്ത് വെച്ചാണ് സംഘടിപ്പിക്കുക. 61 -ാംമത് സ്കൂള്‍ കലോത്സവത്തിനു വേദിയൊരുങ്ങിയത് കോഴിക്കോട് ആയിരുന്നു. ആതിഥേയരായ കോഴിക്കോട് തന്നെയാണ് കലാകിരീടം ചൂടിയത്.

Continue Reading

ചന്ദ്രയാൻ ക്വിസ് മത്സരത്തിൽ ഭാസ്ക്കർ പ്രവീൺ ഒന്നാം സ്ഥാനം നേടി

വല്ലകം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചന്ദ്രയാൻ- 2023 ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഭാസ്ക്കർ പ്രവീൺ Std -4 (grand son of വൈക്കം ഭാസ്ക്കരൻ നായർ (Late) and എം ബി രാധാമണിയമ്മ ) സ്കൂൾ മാനേജർ ഫാദർ ടോണി കോട്ടയ്ക്കലിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു.

Continue Reading

സുകൃതം 2023; ഏകദിന ശിൽപശാല

കടുത്തുരുത്തി: കുറവിലങ്ങാട് ദേവമാതാ കോളജ് വിമൻസ് ഫോറത്തിന്റെ അഭിമുഖ്യത്തിൽ അമ്മമാരുടെ മഹാസമ്മേളനം നടന്നു. കോളജിലെയും സെന്റ് മേരീസ് സ്കൂളുകളിലെയും മുഴുവൻ വിദ്യാർത്ഥികളുടെയും അമ്മമാർക്ക് മാത്രമായാണ് സുകൃതം 2023 എന്ന ഏകദിന ശില്പശാല സജ്ജീകരിച്ചത്. പുതിയ കാലത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ അമ്മമാരെ പ്രാപ്തരാക്കുക, ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുക, ലഹരിക്കെതിരെയുള്ള ബോധ്യങ്ങളെ ബലപ്പെടുത്തുക എന്നിവയായിരുന്നു ശില്പശാല ലക്ഷ്യംവച്ചത്.കോളജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന കോളജ് ബർസാർ റവ.ഫാ.ഡിനോയി കവളമ്മാക്കൽ ഉദ്ഘാടനം ചെയ്തു. വിദ്യ ജോസ്, റവ.സി. ഫാൻസി പോൾ […]

Continue Reading

കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂൾ കായിക മത്സരം

പെരുവ: കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ കായിക മത്സരം പ്രമുഖ കായികതാരം ബിനീഷ് തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രഞ്ജിത്ത് ആർ. അധ്യക്ഷത വഹിച്ച യോഗത്തിൽ കുമാരി ദേവിക രാജ് സ്വാഗതവും മാസ്റ്റർ ഗോകുൽരാജ് കൃതജ്ഞതയും രേഖപ്പെടുത്തി. കുമാരി തിതിക്ഷ നായർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കായിക മത്സരത്തിൽ നാലു വിഭാഗങ്ങളിലായി 56 ഇനങ്ങളിൽ 500 കുട്ടികൾ പങ്കെടുത്തു. ദീപശിഖാ പ്രയാണത്തിന് സ്കൂൾ സ്പോർട്സ് ക്ലബ് സെക്രട്ടറി മാസ്റ്റർ അരവിന്ദ് സന്തോഷ് […]

Continue Reading

കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന് പുതിയ പ്രിന്‍സിപ്പല്‍; തോമസ് ചാഴികാടന്‍ എം പി

ന്യൂഡല്‍ഹി: കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിലേക്ക് പുതിയ പ്രിന്‍സിപ്പലായി കെ.പി.തങ്കപ്പനെ നിയമിച്ചതായി തോമസ് ചാഴികാടന്‍ എം.പി അറിയിച്ചു. ഇംഗ്ലീഷ്, കണക്ക്, കമ്പ്യൂട്ടര്‍ സയന്‍സ്, ബയോളജി വിഷയങ്ങളില്‍ പുതിയ അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. സ്‌കൂളില്‍ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രീയ വിദ്യാലയ സംഗതന്‍ കമ്മീഷണറെ എം.പി നേരില്‍ കണ്ട് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശേഷിക്കുന്ന അധ്യാപക തസ്തികകളിലെ ഒഴിവുകളിലേക്ക് ഉടന്‍ നിയമനം നടത്തുമെന്ന് കേന്ദ്രീയ വിദ്യാലയ സംഗതന്‍ കമ്മീഷണര്‍ നിധി പാണ്ഡെ ഉറപ്പ് നല്‍കിയതായും തോമസ് […]

Continue Reading

മാന്നാനം ഹയർ സെക്കന്ററി സ്കൂളിന് ടോയ്ലറ്റ് സമുച്ചയത്തിനു ഇരുപത്തി അഞ്ച് ലക്ഷം രൂപ അനുവദിച്ചു

കടുത്തുരുത്തി: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വികസന വിഹിത ഫണ്ടിൽ നിന്നും മാന്നാനം ഹയർ സെക്കന്ററി സ്കൂളിന് ടോയ്ലറ്റ് സമൂച്ചയം നിർമ്മിക്കുവാൻ ഇരുപത്തി അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി അറിയിച്ചു. ടോയ്ലറ്റ് സാമൂച്ചയം നിർമ്മിക്കുവാനുള്ള സർക്കാരിന്റെ ടെക്നിക്കൽ അനുമതി ലഭിച്ചതായും,ജില്ലാ പഞ്ചായത്ത് ഇ ടെണ്ടർ നടപടി ഉടൻ പൂർത്തീയാക്കുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി പറഞ്ഞു. ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ പരിധിയിൽ വരുന്ന ആവശ്യമായ […]

Continue Reading

പെരുവ ഗവ. സ്കൂൾ കെട്ടിട നിർമ്മാണ ഉദ്ഘാടനം

പെരുവ: ഹൈടെക് സ്കൂളായി ഉയർത്തിയ പെരുവ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, ഹൈസ്കൂൾ, വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നീ കെട്ടിട സമുച്ചയങ്ങളുടെ പൂർത്തീകരണത്തിനും പുതിയ ബ്ലോക്ക് നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു. കെട്ടിട നിർമാണങ്ങൾക്കായി എം.എൽ.എ. ഫണ്ടിൽ നിന്നും ഒരു കോടി രുപയാണ് അനുവദിച്ചത്. കേരള സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തി ഒരു അസംബ്ലി മണ്ഡലത്തിൽ ഒരു വിദ്യാലയത്തിന് അനുവദിച്ചതിൽ ലഭ്യമായ അഞ്ചു കോടി രൂപയും എം.എൽ.എ. അനുവദിച്ച 1.65 കോടി രൂപയും […]

Continue Reading

കുറവിലങ്ങാട് ദേവമാതയ്ക്ക് യോഗയിൽ സുവർണ നേട്ടം

കടുത്തുരുത്തി: കോട്ടയം ജില്ലാ യോഗാ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാതല യോഗാ ചാമ്പ്യൻഷിപ്പിൽ കുറവിലങ്ങാട് ദേവമാതാ കോളെജ് മൂന്ന് ഗോൾഡ് മെഡലുകൾ നേടി. വിവിധ വിഭാഗങ്ങളിൽ നടന്ന വ്യക്തിഗതമത്സരങ്ങളിൽ ജോയൽ ജോസ് (രണ്ടാംവർഷ എം.എസ് സി. സുവോളജി), നവീൻ മാർട്ടിൻ (രണ്ടാംവർഷ എം. എ. മലയാളം ),അർജുൻ രാജ് (രണ്ടാംവർഷ ബികോം ഫിനാൻസ് ) എന്നിവരാണ് ചാമ്പ്യൻമാരായത്. ഡോ. ജോബിൻ ജോസ്, പ്രസീദ മാത്യു, ഡോ.സതീശ് തോമസ് എന്നിവരാണ് ദേവമാതാ യോഗാ ടീമിനെ പരിശീലിപ്പിക്കുന്നത്. വിജയികളെ പ്രിൻസിപ്പാൾ ഡോ.സുനിൽ […]

Continue Reading