‘ദി മലബാർ ടെയിൽസ്’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

മലബാറിൽ നിന്നുള്ള ചിന്താവഹമായ കഥകളുമായി അന്തോളജി ചിത്രമായ ദി മലബാർ ടെയിൽസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ രചനയും സംവിധാനവും അനിൽ കുഞ്ഞപ്പൻ നിർവഹിക്കുന്നു. ചോക്ക്ബോർഡ് ഫിലിംസിന്റെ ബാനറിൽ അനിൽ കുഞ്ഞപ്പനാണ് ചിത്രത്തിന്റെ നിർമ്മാതാവ്. പ്രശസ്തരായ 10 സംവിധായകരുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ&പ്രൊഡക്ഷൻ കൺട്രോളർ ഡോക്ടർ പ്രീത അനിൽ. എഡിറ്റിംഗ് &അസോസിയറ്റ് ഡയറക്ടർ എ. കെ അനുപ്രിയ തുടങ്ങി ഒരു കുടുംബത്തിലെ നാലുപേർ സംയുക്തമായി ഒരു സിനിമയ്ക്ക് […]

Continue Reading

ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യം: മന്ത്രി സജി ചെറിയാന്‍

ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. 29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സിനിമാ താരങ്ങളായ ഷറഫുദ്ദീനും മഹിമ നമ്പ്യാരും മന്ത്രിയില്‍ നിന്ന് ഡെലിഗേറ്റ് കിറ്റുകള്‍ ഏറ്റുവാങ്ങി. മനുഷ്യത്വത്തിന്റെ നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും അതുതന്നെയാണ് ഐ എഫ് എഫ് കെയും പിന്തുടരുന്നതെന്നും മന്ത്രി പറഞ്ഞു. പുതുമയും ജനപിന്തുണയും […]

Continue Reading

കങ്കുവയുടെ ഒടിടി റീലിസ് പ്രഖ്യാപിച്ചു

വലിയ പ്രതീക്ഷയോടെ സൂര്യ ആരാധകർ കാത്തിരുന്ന ചിത്രമാണ് കങ്കുവ. നവംബര്‍ 14 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം കൂടിയാണ് ഇത്. 350 കോടി ബജറ്റില്‍ ആയിരുന്നു ചിത്രം നിർമിക്കാനെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ ടി ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിൽ ആയിരിക്കും ചിത്രം എത്തുക. ഡിസംബർ 8 ന് ആകും ചിത്രം ഒ ടി ടി യിൽ സ്ട്രീമിം​ഗ് ആരംഭിക്കുക. തമിഴിന് […]

Continue Reading

29-ാമത് ഐ.എഫ്.എഫ്.കെ;’സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് പായല്‍ കപാഡിയയ്ക്ക്

  കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയില്‍ സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് നല്‍കി ഇന്ത്യന്‍ സംവിധായികയും കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രി ജേതാവുമായ പായല്‍ കപാഡിയയെ ആദരിക്കും. അഞ്ചു ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ഡിസംബര്‍ 20 ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മേളയുടെ സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന […]

Continue Reading

ആരാധകരെ ആർമി എന്ന് വിളിച്ചതിന് നടൻ അല്ലു അർജുന് എതിരെ പൊലീസിൽ പരാതി

ഏറെ നാളുകളായി അല്ലു അർജുന്റെ പുഷ്പ 2 വിനായി ആരാധകർ കാത്തിരിക്കുകയാണ്. ഡിസംബർ 5 നാണു ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിൽ ഉൾപ്പടെ പ്രൊമോഷന്റെ ഭാഗമായി ആരാധകർ എത്തിയിരുന്നു. അല്ലുവിന് വൻ സ്വീകരണമാണ് പ്രൊമോഷൻ വേദികളിൽ ലഭിക്കുന്നത്. ഇപ്പോഴിതാ പ്രമോഷൻ പരിപാടിക്കിടെ ആരാധകരെ ആർമി എന്ന് വിളിച്ചതിനെ തുടർന്ന് താരത്തിനെതിരെ പൊലീസിൽ പരാതി വന്നിരിക്കുകയാണ്. ഹൈദരാബാദിലെ ജവഹർ നഗർ പൊലീസ് സ്റ്റേഷനിൽ ആണ് ശ്രീനിവാസ് ഗൗഡ് എന്ന വ്യക്തി പരാതി നൽകിയത്. അല്ലു ആരാധകരെയും ഫാൻസ്‌ ക്ലബിനെയും […]

Continue Reading

നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ സെറിബ്രല്‍ പാള്‍സി വഴിമാറി; പ്രേക്ഷക മനസ്സിൽ ‘കളം’ നിറഞ്ഞ് രാഗേഷ് കുരമ്പാല

ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിതനായയൊരാൾ തിരക്കഥയും സംവിധാനവും ചെയ്ത സിനിമ ഇന്ന് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. വിദേശ രാജ്യത്തെ ഏതെങ്കിലും പ്രതിഭാധനൻ്റെ ചിത്രമാണ് നിങ്ങളുടെ മനസ്സിലേക്ക് എത്തുന്നതെങ്കിൽ തെറ്റി. രാകേഷ് കൃഷ്ണന്‍ കുരമ്പാല എന്ന പന്തളംകാരൻ്റെ കഥയാണിത്, അല്ല ജീവിതം. എല്ലാ പ്രതിസന്ധികളെയും പോരാടി അദ്ദേഹം കഥയെഴുതി സംവിധാനം ചെയ്ത കളം@24 എന്ന സിനിമ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തിയാണ് ഫാന്റസി- ഡ്രാമ വിഭാഗത്തിലുള്ള ഒരു സസ്പെന്‍സ് ത്രില്ലര്‍ രാഗേഷ് കൃഷ്ണന്‍ ഒരുക്കിയത്. ആദ്യദിനം തന്നെ […]

Continue Reading

16 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക്; നിർണായക നീക്കവുമായി ഓസ്ട്രേലിയ

16 വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോ ഗിക്കുന്നതിന് കടിഞ്ഞാണിടാൻ ഓസ്ട്രേലിയ. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ കുട്ടികൾക്ക് ദോഷം ചെയ്യുന്നുണ്ടെന്നും ഒരു വർഷത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ആന്റണി ആൽബനീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.രക്ഷിതാക്കളുടെ സമ്മതം ഉണ്ടെങ്കിലും നിയമ പ്രകാരം ഒരു ഇളവും ലഭിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കുട്ടികൾ സോഷ്യൽ മീഡിയയിലേയ്ക്ക്പ്രവേശിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ […]

Continue Reading