കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന് പുതിയ പ്രിന്‍സിപ്പല്‍; തോമസ് ചാഴികാടന്‍ എം പി

Education

ന്യൂഡല്‍ഹി: കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിലേക്ക് പുതിയ പ്രിന്‍സിപ്പലായി കെ.പി.തങ്കപ്പനെ നിയമിച്ചതായി തോമസ് ചാഴികാടന്‍ എം.പി അറിയിച്ചു. ഇംഗ്ലീഷ്, കണക്ക്, കമ്പ്യൂട്ടര്‍ സയന്‍സ്, ബയോളജി വിഷയങ്ങളില്‍ പുതിയ അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. സ്‌കൂളില്‍ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രീയ വിദ്യാലയ സംഗതന്‍ കമ്മീഷണറെ എം.പി നേരില്‍ കണ്ട് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ശേഷിക്കുന്ന അധ്യാപക തസ്തികകളിലെ ഒഴിവുകളിലേക്ക് ഉടന്‍ നിയമനം നടത്തുമെന്ന് കേന്ദ്രീയ വിദ്യാലയ സംഗതന്‍ കമ്മീഷണര്‍ നിധി പാണ്ഡെ ഉറപ്പ് നല്‍കിയതായും തോമസ് ചാഴികാടന്‍ എം.പി അറിയിച്ചു. കേന്ദ്രീയ വിദ്യാലയത്തിന്റെ പി.ടി.എ ഭാരവാഹികള്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ എം.പി ഇടപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *