പുളിപ്പറമ്പ് ബിഎഡ് കോളേജ് കെട്ടിടം ഉദ്ഘാടനം ശനിയാഴ്ച

Education

മാള: സിഎഫ്ഐ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പൊയ്യ പഞ്ചായത്തിലെ പുളി പറമ്പിൽ നിർമ്മാണം പൂർത്തിയാക്കിയ ഹിന്ദി പ്രചാര കേന്ദ്ര കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷന്റെ പുതിയ കെട്ടിടം ശനിയാഴ്ച വൈകീട്ട് 4.30 ന് ഉദ്ഘാടനം ചെയ്യുമെന്ന് കോളേജ് അധികൃതർ മാളയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ബെന്നി ബഹന്നാൻ എം.പി. ഉദ്ഘാടനം നിർവഹിക്കും. വി.ആർ. സുനിൽകുമാർ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.

കാലിക്കറ്റ് സർവ്വകലാശാല വൈ. ചാൻസലർ ഡോ.എം.കെ.ജയരാജ് , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് എന്നിവർ മുഖ്യാ തിഥികളായി പങ്കെടുക്കും. അഞ്ച് നിലകളിലായി 35000 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. അഞ്ച് നിലകളും മുഴുവൻ എയർകണ്ടീഷൻ സംവിധാനം, ആധുനിക ലൈബ്രറി, ജിംനേഷ്യം, സ്പോർട്ട്സ് എന്നിവയും ഒരുക്കിയിട്ടുണ്ട്.കോളേജ് പ്രിൻസിപ്പാൾ ഡോ. രഞ്ജിഷ ആർ. അസി.പ്രൊഫസർമാരായ ദീപ്തി സുരേഷ്, ഡോ. വിശ്വം ഗോപാൽ, ഗോപീകൃഷ്ണൻ.കെ.വി . എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *