സുകൃതം 2023; ഏകദിന ശിൽപശാല

Education

കടുത്തുരുത്തി: കുറവിലങ്ങാട് ദേവമാതാ കോളജ് വിമൻസ് ഫോറത്തിന്റെ അഭിമുഖ്യത്തിൽ അമ്മമാരുടെ മഹാസമ്മേളനം നടന്നു. കോളജിലെയും സെന്റ് മേരീസ് സ്കൂളുകളിലെയും മുഴുവൻ വിദ്യാർത്ഥികളുടെയും അമ്മമാർക്ക് മാത്രമായാണ് സുകൃതം 2023 എന്ന ഏകദിന ശില്പശാല സജ്ജീകരിച്ചത്.

പുതിയ കാലത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ അമ്മമാരെ പ്രാപ്തരാക്കുക, ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുക, ലഹരിക്കെതിരെയുള്ള ബോധ്യങ്ങളെ ബലപ്പെടുത്തുക എന്നിവയായിരുന്നു ശില്പശാല ലക്ഷ്യംവച്ചത്.കോളജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന കോളജ് ബർസാർ റവ.ഫാ.ഡിനോയി കവളമ്മാക്കൽ ഉദ്ഘാടനം ചെയ്തു. വിദ്യ ജോസ്, റവ.സി. ഫാൻസി പോൾ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു. ഡോ. അരുണിമ സെബാസ്റ്റ്യൻ, അഞ്ജു ബി., ഡോ. ജോബിൻ ജോസ്, ജിതിൻ ജോയി എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.

മൂന്ന് സെഷനുകളായാണ് ശില്പശാല സജ്ജീകരിച്ചത്. സൗഖ്യമുള്ള സ്ത്രീ ജീവിതത്തിലേക്ക് എന്ന വിഷയത്തിൽ ഡോ. അഞ്ജു റോസ് ജോർജ് എം.ബി.ബി.എസ്., എം. ഡി. ( ഫിസീഷ്യൻ ഗവ. താലൂക്ക് ഹോസ്പിറ്റൽ പാമ്പാടി ) ക്ലാസ് നയിച്ചു.. തുടർന്ന് ആഹ്ലാദപൂർണ മാതൃത്വത്തിലേക്ക് എന്ന വിഷയത്തിൽ പ്രശസ്ത പോസിറ്റീവ് സൈക്കോളജിസ്റ്റ് സന്തോഷ് ശിശുപാലിന്റെ ( മനോരമ ആരോഗ്യ മാസിക) പ്രഭാഷണം നടത്തി.തുടർന്ന് യുവത്വത്തിന് കൂട്ടായ മാതൃത്വം എന്ന വിഷയത്തിൽ സിവിൽ എക്സൈസ് ഓഫീസർ ദീപേഷ് എ.എസ്.ക്ലാസ് നയിച്ചു. അമ്മമാർക്ക് സംശയങ്ങൾ ചോദിക്കുവാനും നിർദ്ദേശങ്ങൾ സമർപ്പിക്കുവാനുമുള്ള അവസരമൊരുക്കുന്ന പൊതുചർച്ചയും ശില്പശാലയുടെ ഭാഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *