മിലിട്ടറി ഉദ്യോഗസ്ഥൻ പാമ്പ് കടിയേറ്റ് മരിച്ചു.
ചേർത്തല പട്ടണക്കാട് സ്വദേശിയായ മിലിട്ടറി ഉദ്യോഗസ്ഥൻ രാജസ്ഥാനിൽ പാമ്പ് കടിയേറ്റ് മരിച്ചു.
പട്ടണക്കാട് പഞ്ചായത്ത് ആറാം വാർഡിൽ മോഴികാട്ട് കാർത്തിയേന്റെ മകൻ കാർത്തികയിൽ വിഷ്ണു-31 ആണ് മരിച്ചത്. രാജസ്ഥാനിൽ വച്ചാണ് സംഭവം. ഇന്ത്യൻ മിലിട്ടറിയിൽ ലാൻഡ്സ് നായ്ക്
ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു.